Image

തലൈവി മരിച്ചിട്ട്‌ ഒരു വര്‍ഷം; മരണത്തില്‍ നിഗൂഢത തുടരുന്നു

Published on 05 December, 2017
തലൈവി മരിച്ചിട്ട്‌  ഒരു വര്‍ഷം; മരണത്തില്‍ നിഗൂഢത തുടരുന്നു

ചെന്നൈ: മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത വിടവാങ്ങി ഒരു വര്‍ഷം തികയുമ്പോഴും വിവാദങ്ങള്‍ തുടര്‍കഥയാവുന്നു. ജയലളിതയുടെ മരണത്തില്‍ പോലും ദുരൂഹതയെറെയാണ്‌. ജയയുടെ കോടിക്കണക്കിന്‌ രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ അവകാശിയാരാണെന്നു ഇനിയും വ്യക്തമായിട്ടില്ല.

ആയിരം കോടിയിലധികം ആസ്‌തി ജയലളിതയ്‌ക്കുണ്ട്‌. തലൈവിയുടെ മരണ ശേഷം നിരവധിപ്പേരാണ്‌ അവകാശികളാണെന്ന്‌ ആരോപിച്ച്‌ രംഗത്തെത്തുന്നത്‌. വില്‍പ്പത്രം കണ്ടെത്തിയാല്‍ മാത്രമേ യഥാര്‍ഥ അവകാശിയെ തീരുമാനിക്കാനാവുകയുള്ളൂ. ഇതു കോടതിയായിരിക്കും ഒത്തു തീര്‍പ്പാക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക