Image

കര്‍ണാടകയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ മലയാളിയടക്കം മൂന്ന്‌ പേര്‍ മരിച്ചു

Published on 05 December, 2017
 കര്‍ണാടകയില്‍  ബസുകള്‍ കൂട്ടിയിടിച്ച്‌  മലയാളിയടക്കം മൂന്ന്‌ പേര്‍ മരിച്ചു

ബംഗളൂരു : കര്‍ണാടകയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ മലയാളി അടക്കം മൂന്നുപേര്‍ മരിച്ചു. കാസര്‍കോഡുനിന്നും ബംഗളൂരുവിലേക്ക്‌ പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി വോള്‍വോ ബസ്‌ മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ്‌ അപകടം ഉണ്ടായത്‌. 

 ഇന്നുപുലര്‍ച്ചെ മൂന്നോടെ കര്‍ണാടക സഹലാപുരത്തിനും ഹാസനും ഇടയില്‍ ആലൂരിലാണ്‌ അപകടമുണ്ടായത്‌. ചെങ്കള പഞ്ചായത്ത്‌ അംഗം അബ്ദുള്‍ സലാം പാണത്തലിന്റെ മകള്‍ ഫാത്തിമത്ത്‌ സമീറ(25)അണ്‌ മരിച്ച മലയാളി. ബസ്‌ ആലൂരിലെത്തിയപ്പോള്‍ എതിരെ വരികയായിരുന്ന ദുര്‍ഗാമ്പ സ്ലീപ്പര്‍ കോച്ച്‌ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക