Image

ചെമ്മീന്‍' റിലീസ് ചെയ്തിട്ട് 50 വര്‍ഷം: ആ ഓര്‍മ്മകള്‍ക്ക് വയസ്സ് 19 ! (ശാന്ത എഡി)

ശാന്ത എഡി മാസ്റ്റര്‍ Published on 05 December, 2017
ചെമ്മീന്‍' റിലീസ് ചെയ്തിട്ട് 50 വര്‍ഷം: ആ ഓര്‍മ്മകള്‍ക്ക് വയസ്സ് 19 ! (ശാന്ത എഡി)
മലയാളത്തിലെ എന്നത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രം ആയ 'ചെമ്മീന്‍' റിലീസ് ചെയ്തിട്ട് 50 ചെമ്മീന്‍' റിലീസ് ചെയ്തിട്ട് 50 വര്‍ഷം പിന്നിട്ടിരിക്കുന്നു. ആ സിനിമയുടെ ഉത്ഭവത്തെ കുറിച്ചും അതിന്റെ സൂത്രധാരനെ കുറിച്ചും ആണ് ഈ ഓര്‍മ്മകുറിപ്പ്.

മലയാള സിനിമയ്ക്കു എന്നും അഭിമാനം ആയ ചെമ്മീന്‍ സിനിമയുടെ പിന്നണിയില്‍ അധികം ആരും ശ്രദ്ധിക്കാതെ പോയ, അല്ലെങ്കില്‍ വിസ്മരിക്കപ്പെട്ട ഒരു വ്യക്തി ഉണ്ട്. ചെമ്മീന്‍ സിനിമയുടെ സൂത്രധാരന്‍ ആയിരുന്നു അദ്ദേഹം. ശ്രീ. ജോസഫ്  എഡിമാസ്റ്റര്‍. അദ്ദേഹം കൈ പിടിച്ചു പ്രശസ്തിയിലേക്ക് എത്തിച്ച ഒരു പാട് കലാകാരന്മാര്‍ മലയാള സിനിമയുടെ ഭാഗം ആയിട്ടുണ്ട്. പി ജെ ആന്‍റണി, N ഗോവിന്ദന്‍കുട്ടി, രാമു കാര്യാട്ട് എന്നിവര്‍ ഇവരില്‍ ചിലര് മാത്രം. തന്റെ നാടക ജീവിതം ആണ് എഡി മാസ്റ്റര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഇടശ്ശേരിയുടെ "കൂട്ടുകൃഷി" എന്ന നാടകം തിരുനാവായില്‍ അവതരിപ്പിച്ചു മടങ്ങും വഴി ട്രയിന്‍യില്‍ വെച്ച് രാമുവിനെ പരിചയപ്പെട്ടത്. എം ടി വാസുദേവന്‍ നായര്‍ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു അന്ന്. രാമുവിന്റെ ഭാര്യ മേരി നല്ല ഒരു നാടക നടി ആയിരുന്നു എന്ന് കൂടി കൂട്ടി ചേര്‍ക്കട്ടെ. പല സൂപ്പര്‍ഹിറ്റ് നാടകങ്ങളുടെയും ഭാഗം ആയിരുന്ന മാരി "സ്വര്‍ഗ്ഗ രാജ്യം"എന്ന സിനിമയിലും അഭിനയിച്ചിരുന്ന കാലം. ആ പരിചയപ്പെടല്‍ ഒരു സൗഹൃദം ആയി വളരുക ആയിരുന്നു പിന്നീട്. രാമു എഡി മാസ്റ്റരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി മാറുകയും ചെയ്തു.

രാമു പിന്നീട് പി ഭാസ്കരനുമൊത്ത് നീലക്കുയില്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒരുക്കി പ്രസിഡന്റ്‌ന്റെ വെള്ളി മെഡല്‍നു അര്‍ഹനായി. അതിന് ശേഷം എടുത്ത ചിത്രം "മൂടുപടം" അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അന്നൊരു തിങ്കളാഴ്ച രാമു കൊച്ചിയിലെ എഡി മാസ്റ്റരുടെ വീട്ടില്‍ എത്തുകയും ചെമ്മീന്‍ സിനിമ ആക്കണം എന്നും ആഗ്രഹം അറിയിച്ചു. എഡി മാസ്റ്റര്‍ അത്ര സന്തോഷവാനായി കണ്ടിട്ടില്ല. രാമു അന്ന് അവിടെ തന്നെ താമസിച്ച ശേഷം എഡി മാസ്റ്ററും രാമുവും കൂടി അടുത്ത ദിവസം തന്നെ തകഴിയെ ചെന്ന് കണ്ടതും സിനിമക്കുള്ള "റൈറ്റ്‌സ് " വാങ്ങിയതും ഇന്നലെ പോലെ ഓര്‍മകളില്‍ നിറയുന്നു. അന്ന് തകഴി ഒരു തുണ്ട് കടലാസില്‍ എഴുതി കൊടുത്ത ഒരു സമ്മതപത്രം. പിന്നെ എല്ലാം വളരെ പെട്ടെന്ന് തന്നെ സംഭവിച്ചു. ഇവര്‍ രണ്ടാളും കൂടി പോയി S L പുരം സദാനന്ദന്‍നെ പോയി കാണുകയും സിനിമക്ക് വേണ്ട രീതിയില്‍ സംഭാഷണം എഴുതി തരാനും ആവശ്യപ്പെടുന്നു. 

തിരക്കഥയും സംവിധാനവും രാമു തന്നെ ചെയ്യാം എന്ന ധാരണയില്‍ ആണ് ഫിലിം ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ നെ ഈ ചിത്രം നിര്‍മ്മിക്കാന്‍ വേണ്ടി സമീപിച്ചത്. ആ ശ്രമം പക്ഷേ ഫലവത്തായില്ല. മറ്റൊരു പ്രൊഡ്യൂസര്‍നെ കണ്ടെത്താന്‍ ഉള്ള ശ്രമത്തില്‍ ഓടി നടക്കുന്ന സമയം, എഡി മാഷിന്റെ മറ്റൊരു സുഹൃത്തായ അബുകോയ എന്ന ആളായിരുന്നു ബാബു സേട്ട്‌നെ കുറിച്ചു പറയുന്നത്. അബുക്കോയയുടെ ബന്ധുകൂടി ആയ ബാബു സേട്ട്‌നെ പോയി കണ്ട് സിനിമയുടെ കാര്യം സംസാരിക്കുന്നു. 20 വയസ്സ് പോലും പ്രായം തികയാത്ത, പൊടി മീശക്കാരന്‍ ഒരു പയ്യന് ഒരു സിനിമ നിര്‍മ്മിക്കാന്‍ സാധിക്കുമോ എന്ന അത്ഭുതം ആയിരുന്നു രാമുവിനും എഡി മാസ്റ്റര്‍ക്കും. അളവറ്റ സ്വത്തുക്കള്‍ ഉള്ള ഒരു കരപ്രമാണി ആണ് അന്ന് ബാബു സേട്ട്. ബാബു സേട്ട് ന്റെ പിതാവ് ഹാജി ഈസ സേട്ട് ചാവക്കാട്, കൊടുങ്ങല്ലൂര്‍, അഴിക്കോട്, കൊച്ചി തുടങ്ങിയ പ്രദേശങ്ങളുടെ പകുതിയുടെ അവകാശി ആയിരുന്നു. അദ്ദേഹത്തിന്റെ അകാലത്തിലുള്ള നിര്യാണം ബാബു എന്ന പയ്യനെ ബാബു സേട്ട് എന്ന പദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. 

കലയോടും സിനിമയോടും അതീവ കമ്പമുള്ള ബാബു സേട്ട് ചെമ്മീന്‍ സിനിമ ആക്കുവാന്‍ തയ്യാറായി. ബാബു സേട്ടും വളരെ ആവേശത്തോടെ ആണ് രാമു കാര്യാട്ട് എന്ന പ്രതിഭയുടെ ചിത്രം എടുക്കാന്‍ തയ്യാറായത്. വയലാറിന്റെ വരികള്‍ക്ക് സംഗീതം സലില്‍ ചൗധരി, ഗായകരായി മന്നാഡെ, ലത മങ്കേഷ്കര്‍. ക്യാമറ ചലിപ്പിക്കാന്‍ മാര്‍ക്കസ് ബാറ്റ്‌ലി എന്നിവരെയും ഏര്‍പ്പാട് ചെയ്തു. ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തതെല്ലാം ബോംബെയില്‍ ആണ്. 'കടലിനക്കരെ പോണോരെ' എന്ന ഗാനം പാടാന്‍ പക്ഷേ നിശ്ചയിച്ച ദിവസം ലത മങ്കേഷ്കര്‍ എത്തിയില്ല. സിനിമയില്‍ കറുത്തമ്മ പാടുന്ന രംഗം ആയിട്ടാണ് ആ ഗാനം ഉള്‍പ്പെടുത്തിയിരുന്നത്. 

ലതയുടെ അസാന്യത്തില്‍ പിന്നീട് യേശുദാസിനെ കൊണ്ട് ഈ ഗാനം പഠിക്കുക ആയിരുന്നു. വരികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. "കടലിനക്കരെ പോണോരെ കാണാപൊന്നിന് പോണോരെ പോയി വരുമ്പോള്‍ കറുത്തമ്മക്കേണ്ടു കൊണ്ട് വരും '' എന്ന വരികള്‍ മാറ്റി അത് കൈ നിറയെ എന്ത് കൊണ്ട് വരും എന്നാക്കി. പാട്ടുകള്‍ എല്ലാം എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകള്‍ ആവുകയും ചെയ്തു.

മധുവും ഷീലയും വേണം എന്നത് ബാബു സേട്ട്‌ന്റെ തന്നെ ആഗ്രഹം ആയിരുന്നു, അങ്ങനെ പരീക്കുട്ടി ആയി മധുവും, കറുത്തമ്മയായി ഷീലയും വേഷം ചെയ്തു. അവര്‍ ആ വേഷങ്ങള്‍ അനശ്വരം ആക്കി എന്ന് പ്രേത്യേകം പറയണം. എഡി മാസ്റ്റര്‍ ആണ് പളനിയായി സത്യനെ കൊണ്ട് വരാം എന്ന് ആവശ്യപ്പെട്ടത്. സത്യന്‍ ഒരു ഡിമാന്‍ഡ് വെച്ച്. ചെമ്പന്‍ കുഞ്ഞായി എഡി മാസ്റ്റര്‍ വേണം എന്ന്. നാടകത്തില്‍ സജ്ജീവ സാന്നിധ്യമായി നില്‍ക്കുന്ന സമയത്തു സിനിമയില്‍ അഭിനയിക്കാന്‍ തനിക്കു പറ്റില്ല എന്ന് പറഞ്ഞു മാസ്റ്റര്‍ അത് നിരസിച്ചു. അദ്ദേഹം തന്നെ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ വേണം എന്ന് ആവശ്യപ്പെട്ടത്. കൊട്ടാരക്കരെയെ പോലെ ലോകത്തില്‍ വേറെ ഒരു നടനും ചെമ്പന്‍കുഞ്ഞിനെ ചെയ്യാന്‍ പറ്റില്ല എന്ന് എഡി മാസ്റ്റര്‍ അന്ന് അഭിപ്രായപ്പെട്ടത് അക്ഷരാര്‍ഥത്തില്‍ സത്യവുമായി. 

 ചെമ്മീന്‍ സിനിമയുടെ പ്രൊഡക്ഷന്‍ ചുമതല മുഴുവന്‍ എഡി മാസ്റ്റരുടേതായി. കാരണം അന്ന് ബാബു സേട്ട് നു പ്രായപൂര്‍ത്തി ആയിട്ടില്ല. മാസ്റ്റര്‍നെ എനിക്ക് വിശ്വാസം ആണെന്ന് പറഞ്ഞു പണം മുഴുവന്‍ അദ്ദേഹത്തിനെ ഏല്‍പ്പിക്കുക ആയിരുന്നു. ചതിവും വഞ്ചനയും വശമില്ലാത്ത എഡി മാസ്റ്റര്‍ തന്നില്‍ ഏല്‍പ്പിച്ച ധൗത്യം വളരെ കൃത്യം ആയി ചെയ്യുകയും ചെയ്തു. തുറയില്‍ അരയന്‍ എന്നൊരു ചെറിയ വേഷത്തില്‍ ഈ ചിത്രത്തില്‍ എഡി മാസ്റ്റര്‍ അഭിനയിക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണത്തില്‍ രാമു വിന്റെ ഒപ്പം തന്നെ ഉടനീളം എഡി മാസ്റ്റര്‍ ഉണ്ടായിരുന്നു. അന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ഉണ്ടായിരുന്നു എങ്കില്‍ അതായിരുന്നു അദ്ദേഹത്തിന്റെ റോള്‍. മാഷിന് കൂടി തൃപ്തി ആവുന്നത് വരെ പല സീനുകളും മാറ്റി ചിത്രീകരിച്ചിട്ടുണ്ട് . പുറക്കാട്, ആലപ്പുഴ, കൊടുങ്ങല്ലൂര്‍, ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഷൂട്ടും, താമസം തൃശൂരിലും ആയിരുന്നു. അന്ന് പ്രൊഡക്ഷന്‍ കോണ്‍ട്രോളര്‍ ആയിരുന്ന പി എ ബാബു , എ സി സാബു എന്നിവര്‍ പിന്നീട് പ്രശസ്തരായി.

ജബ്ബാര്‍ എന്നൊരു ബോട്ട് െ്രെഡവര്‍ ദൈവ ദൂതനെ പോലെ വന്നതും ഈ ചിത്രത്തില്‍ വിസ്മരിക്കാന്‍ സാധിക്കാത്ത ഒന്നാണ്. ചെമ്മീന്‍ സിനിമയുടെ ക്ലൈമാക്‌സ് അഴിക്കോട് ആഴിമുഖത്തു ചിത്രീകരിക്കുന്നു. കണ്ണുകള്‍ക്ക് കാണാന്‍ സാധിക്കാത്ത അത്രേ ദൂരം പോയി ചെങ്ങാടത്തില്‍ 30 ഓളം പേര്‍ നിന്നാണ് ഷൂട്ട് ചെയ്യുന്നത്. സത്യന്‍ സ്രാവിനെ നേരിടുന്ന രംഗം ആണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ടിങ്ങിന്റെ ഇടയില്‍ ചെങ്ങാടം ഉറപ്പിച്ചിരുന്ന ഹാങ്കര്‍ വിട്ടു പോയതിനെ ആരും ശ്രദ്ധിച്ചില്ല. 

പളനിയെ സ്രാവ് മരണത്തിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയത് പോലെ, 30 പേരെയും കൊണ്ട് ചെങ്ങാടം നാടുകടലിലേക്ക് വലിച്ചു കൊണ്ട് പോയി. മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ട ബോട്ടുകള്‍ പോലും ഇവരെ രക്ഷിക്കാന്‍ തയ്യാറായില്ല. ചുഴിയില്‍ അകപ്പെട്ടു പോയ ചെങ്ങാടം രക്ഷപ്പെടുത്താന്‍ ദൈവ ദൂതനെ പോലെ ഒരു പയ്യന്‍ വന്നു. ബോട്ട് െ്രെഡവര്‍ ജബ്ബാര്‍. ദൈവം അന്ന് ജബ്ബാര്‍ എന്ന ബോട്ട് െ്രെഡവര്‍ പയ്യന്‍ ആയി വന്നിലായിരുന്നു എങ്കില്‍ ചെമ്മീന്‍ എന്ന് ചിത്രത്തിന്റെ ക്ലൈമാക്‌സ് അന്ന് ആ ആഴക്കടലില്‍ സംഭവിച്ചേനെ. ജബ്ബാര്‍ നീട്ടി തന്ന ജീവിതം ആണ് 30 പേര്‍ക്ക് കിട്ടിയത്. അവരില്‍ പലരും പിന്നീട് മലയാള സിനിമയ്ക്കു വളരെ ഏറെ സംഭാവനകള്‍ നല്‍കിയിട്ടും ഉണ്ട്.

63 ല്‍ ആരംഭിച്ചു 65 മൂന്ന് ഘട്ടങ്ങള്‍ ആയി അങ്ങനെ ചെമ്മീന്‍ ഷൂട്ട് ചെയ്തു. 66 ഓണത്തിന് ചിത്രം തിയേറ്റരില്‍ എത്തി. 50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ ചിത്രം അനശ്വരമായി തന്നെ നിലനില്‍ക്കുന്നത് ഒരു പാട് ആളുകളുടെ അനേക ദിവസത്തെ അദ്ധ്വാനവും ബാബു സേട്ട് എന്ന പയ്യന്റെ നിശ്ചയധാര്‍ട്യവും ഒന്നും കൊണ്ട് മാത്രം ആണ്. 

എഡി മാസ്റ്റര്‍, അബുകോയ എന്നിവരുടെ സംഭാവന വിസ്മരിക്കപ്പെടാന്‍ പാടില്ല. അന്ന് കറുത്തമ്മയുടെ അനിയത്തി പഞ്ചമി ആയി വന്നത് ശാന്ത പി നായരുടെ മകള്‍ ലത ആണ് (ഇപ്പോഴത്തെ ഗായിക ലത രാജു). സിനിമയുടെ പ്രിവ്യു കാണാന്‍ മദ്രാസ്സില്‍ പോയി വന്ന എഡി മാസ്റ്റര്‍ അന്ന് പറഞ്ഞത് ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു.. "ഈ ചിത്രത്തിന് ഗോള്‍ഡ് മെഡല്‍ തന്നെ ഉണ്ടാവും". അത് സത്യമായി തന്നെ വരുകയും ചെയ്തു. നിരവധി നാടകങ്ങളും സിനിമകാലിലും അഭിനയിച്ച ശേഷം ഡിസംബര്‍ 5, 1998 എഡി മാസ്റ്റര്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. ആ പ്രതിഭക്കു പ്രണാമം അര്‍പ്പിച്ചു കൊണ്ട് നിര്‍ത്തട്ടെ..
ചെമ്മീന്‍' റിലീസ് ചെയ്തിട്ട് 50 വര്‍ഷം: ആ ഓര്‍മ്മകള്‍ക്ക് വയസ്സ് 19 ! (ശാന്ത എഡി)ചെമ്മീന്‍' റിലീസ് ചെയ്തിട്ട് 50 വര്‍ഷം: ആ ഓര്‍മ്മകള്‍ക്ക് വയസ്സ് 19 ! (ശാന്ത എഡി)ചെമ്മീന്‍' റിലീസ് ചെയ്തിട്ട് 50 വര്‍ഷം: ആ ഓര്‍മ്മകള്‍ക്ക് വയസ്സ് 19 ! (ശാന്ത എഡി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക