Image

നികുതി വെട്ടിപ്പ് കേസ് ;സുരേഷ് ഗോപിക്കും അമലാ പോളിനും ഫഹദിനെതിരെയും എഫ്‌ഐആര്‍

Published on 05 December, 2017
നികുതി വെട്ടിപ്പ് കേസ് ;സുരേഷ് ഗോപിക്കും അമലാ പോളിനും ഫഹദിനെതിരെയും എഫ്‌ഐആര്‍

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ ബിജെപി എംപി സുരേഷ് ഗോപി, നടന്‍ ഫഹദ് ഫാസില്‍, നടി അമലാ പോള്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും െ്രെകംബ്രാഞ്ച് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് െ്രെകംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പിച്ചത്.

സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതായി കണ്ടെത്തിയിരുന്നു. വ്യാജ രേഖയുണ്ടാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക