Image

റെയില്‍വേ സ്‌റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കു പാര്‍ക്കിങ്: 11ന് ഓട്ടോ, ടാക്‌സി പണിമുടക്ക്

Published on 05 December, 2017
റെയില്‍വേ സ്‌റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കു പാര്‍ക്കിങ്: 11ന് ഓട്ടോ, ടാക്‌സി പണിമുടക്ക്

കൊച്ചി: എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ സ്‌റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കു പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിച്ച െറയില്‍വേ നടപടിയില്‍ പ്രതിഷേധിച്ചു ജില്ലയിലെ ഓട്ടോ, ടാക്‌സി യൂണിയനുകള്‍ 11നു പണിമുടക്കും. ആയിരക്കണക്കിനു രൂപ കെട്ടിവച്ചാണു ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ പെര്‍മിറ്റ് എടുത്തിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്കു സ്റ്റാന്‍ഡ് ലൈസന്‍സും പെര്‍മിറ്റും നല്‍കുക വഴി സാധാരണ തൊഴിലാളികളുടെ ജീവിതം വഴിമുട്ടും. കൂടുതല്‍ സ്‌റ്റേഷനുകളിലേക്കു ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കു െപര്‍മിറ്റ് നല്‍കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാകും പണിമുടക്കെന്നു കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.ബി. സ്യമന്തഭദ്രന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക