Image

എം.പി. വീരേന്ദ്രകുമാറിനെ നിതീഷ്‌കുമാര്‍ പുറത്താക്കി

Published on 05 December, 2017
എം.പി. വീരേന്ദ്രകുമാറിനെ നിതീഷ്‌കുമാര്‍ പുറത്താക്കി

തൃശൂര്‍: ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിനെ നിതീഷ്‌കുമാര്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കി. സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ സ്വദേശിയുമായ എ.എസ്. രാധാകൃഷ്ണനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു.

ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ്‌കുമാറിന്റെ നീക്കത്തെ പരസ്യമായി എതിര്‍ക്കുകയും രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതിനു പിറകേയാണ് വിരേന്ദ്രകുമാറിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്തത്. ജനതദള്‍ യു സംസ്ഥാന കമ്മിറ്റി 17 നു കോഴിക്കോടു ചേര്‍ന്ന് സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക