Image

മാത്രുഭൂമി ആഴ്ചപ്പതിപ്പ് മുഖചിത്രത്തിലെ എതിരന്‍ കതിരവന്‍ അഥവാ നമ്മുടെ സ്വന്തം ഡോ. കര്‍ത്താ

Published on 05 December, 2017
മാത്രുഭൂമി ആഴ്ചപ്പതിപ്പ്  മുഖചിത്രത്തിലെ എതിരന്‍ കതിരവന്‍ അഥവാ നമ്മുടെ സ്വന്തം ഡോ. കര്‍ത്താ
എതിരന്‍ കതിരവന്‍ വ്യാജ പേരൊന്നുമല്ല. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു രാജാവായിരുന്നു എതിരന്‍ കതിരവന്‍.

ചിക്കാഗോയില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയില്‍ രണ്ടര ദശാബ്ദം അധ്യാപകനും ശാസ്ത്രഞ്ജനുമായിരുന്ന ഡോ. കര്‍ത്താ സ്വന്തം ബ്ലോഗ് തുടങ്ങിയപ്പോള്‍ സ്വീകരിച്ചത് ഈ പേരാണു. പെട്ടെന്നു ജനശ്രദ്ധ കിട്ടും എന്നതായിരുന്നു ഒരു കാരണം. രണ്ടാമത്തേത് ഇത് തന്റെ പൂര്‍വികരിലൊരാളുടെ പേരാണെന്നതും.

മീനച്ചില്‍ കര്‍ത്താ കുടുംബത്തിലെ അംഗമാണു ഡോ. കര്‍ത്താ. മധുരയില്‍ നിന്നു പാലായിലേക്കു കുടിയേറിയ രാജവംശം. കുലദേവത മധുര മീനാക്ഷിയില്‍ നിന്നാണു മീനച്ചില്‍ എന്ന പേരു പോലും ഉടലെടുത്തത്.
നാടുവാഴികളായ മീനച്ചില്‍ കര്‍ത്താമാര്‍ നല്‍കിയ തുണ പാലായിലെ ക്രൈസ്തവ സമൂഹം ഇപ്പോഴും നന്ദിപൂര്‍വം ഓര്‍മ്മിക്കുന്നു.

ഇത്രയും ചരിത്രം. 1981-ല്‍ ആണു ഡോ.കര്‍ത്താ (മുഴുവന്‍ പേരു വേണ്ടെന്നു അദ്ധേഹത്തിന്റെ വിലക്ക്) അമേരിക്കയിലെത്തിയത്. ശാസ്ത്രഞ്ജന്‍ മാത്രമല്ല ശാസ്ത്ര ലേഖകനും കഥക്രുത്തുംകൂടിയാണു അദ്ധേഹം.
മാത്രുഭൂമി ആഴ്ചപ്പതിപ്പില്‍ സ്ഥിരമായി എഴുതുന്ന അദ്ധേഹത്തിന്റെ ചിത്രമാണു ഈ ആഴ്ചത്തെ വാരികയുടെ മുഖ ചിത്രം. അപൂര്‍വ അംഗീകാരം തന്നെ. വേറെ ഏതെങ്കിലും അമേരിക്കന്‍ മലയാളിക്ക് ഈ അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നു സംശയം. മറ്റു പ്രസിദ്ധീകരണങ്ങളിലൊക്കെ സുന്ദരികളുടെ പടമാണല്ലോ വരാറുള്ളത്.

എതിരന്‍ കതിരവന്‍ എന്ന പേരു കണ്ട് പലരും താന്‍ ദളിത് എഴുത്തുകാരാനാണെന്നും കരുതിയതായി അദ്ധേഹം പറഞ്ഞു. അതും ബ്ലോഗിന്റെ പ്രചാരം കൂടാന്‍ കാരണമായി.

പാലാ സെന്റ് തോമസ് സ്‌കൂളിലും കോളേജിലും പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവെഴ്‌സിറ്റി കോളെജില്‍ നിന്ന് എം. എസ് സി. റാങ്കോടെ പാസ്സായ കര്‍ത്താ പിന്നീട് ജെ. എന്‍. യു ഇല്‍ നിന്നും സെല്‍ ബയോളജിയില്‍ പി. എച്ച്. ഡി. നേടി.

സെയ്ന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടൊറല്‍ ഗവേഷണത്തിനു ശേഷം ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ജനറ്റിക്‌സ് പഠനങ്ങള്‍. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയില്‍ ഗവേഷകനായി ഫാക്കല്‍റ്റി അംഗം.

നിരവധി ശാസ്ത്രപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില ഗവേഷണഫലങ്ങള്‍ക്ക് പേറ്റന്റ് എടുത്തിട്ടുണ്ട്. ശാസ്ത്രവിഷയങ്ങള്‍ കൂടാതെ കഥ, സിനിമ/സംഗീതം/നൃത്തം എന്നിവയെപ്പറ്റിയുള്ള ലേഖനങ്ങള്‍, സാമൂഹികവിഷയങ്ങളെ അനുബന്ധിച്ചുള്ള പംക്തികള്‍ എന്നിവയൊക്കെ പ്രിന്റ്/ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

'മലയാളിയുടെ ജനിതകം' (ഡി. സി. ബുക്ക്‌സ്), 'സുന്ദരഗാനങ്ങള്‍-അകവും പൊരുളും' (പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്) എന്നീ പുസ്തകങ്ങള്‍ ഈയിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ, രണ്ട് പെണ്മക്കള്‍ എന്നിവരോടൊപ്പം ഷിക്കാഗോയില്‍ സ്ഥിരതാമസം.

അദ്ധേഹത്തിന്റെ കഥ 'ബിഗ് ഫിഷ്, സ്മാള്‍ ഫിഷ്' നാളെ എ-മലയാളിയില്‍ വായിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക