Image

വിശേഷങ്ങളുടെ 'നേര്‍ക്കാഴ്ച' ഹൂസ്റ്റണില്‍ നിന്നും പ്രസിദ്ധീകരണമാരംഭിച്ചു

പി പി ചെറിയാന്‍ Published on 06 December, 2017
വിശേഷങ്ങളുടെ 'നേര്‍ക്കാഴ്ച' ഹൂസ്റ്റണില്‍ നിന്നും പ്രസിദ്ധീകരണമാരംഭിച്ചു
ഹൂസ്റ്റണ്‍: അമേരിക്കയിലെ അക്ഷര നഗരിയായ ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡില്‍ നിന്നും മലയാളികളുടെ വാര്‍ത്താ വായനയുടെ തിരുമുറ്റത്തേക്ക് പുതിയൊരുു വാരാന്ത്യ പത്രത്തിന്റെ പ്രസിദ്ധീകരണം 'നേര്‍ക്കാഴ്ച' കൂടി അതിഥിയായി എത്തുന്നു.

'നേര്‍ക്കാഴ്ച' ആസ്ഥാനമായ സ്റ്റാഫോര്‍ഡ് ഓഫീസില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ പത്രത്തിന്റെ ആദ്യ പ്രതി ഡോ വേണുഗോപാല്‍ മേനോനില്‍ നിന്നും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മെമ്പറും, മലയാളിയുമായ കെന്‍ മാത്യു ഏറ്റുവാങ്ങിയാണ് പ്രസിദ്ധീകരണോല്‍ഘാടനം നിര്‍വ്വഹിച്ചത്.

ചടങ്ങില്‍ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌ക്കാരിക മാധ്യമ പ്രവര്‍ത്തകരായ ശശിധരന്‍ നായര്‍, ജി കെ പിള്ള ജോര്‍ജ്ജ് മണഅണിക്കരോട്ട്, മാത്യു നെല്ലിക്കന്‍, തോമസ് മാത്യു (ജീമോന്‍ റാന്നി), പൊന്ന പിള്ള, എ കെ ചെറിയാന്‍, ഡോ ചിറ്റൂര്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

അകലെ നിന്ന് കാണുന്നതും, അടുത്തിരുന്ന് കേള്‍ക്കുന്നതുമായ ദിനവൃത്താന്തങ്ങളുടെ യഥാര്‍ത്ഥ പതിപ്പായിരിക്കും നേര്‍ക്കാഴ്ച എന്ന വാരാന്ത്യ പത്രമെന്ന് ചീഫ് എഡിറ്റര്‍ സൈമണ്‍ വല്ലാച്ചേരില്‍ പറഞ്ഞു.

മാനേജിങ്ങ് ഡയറക്ടര്‍ സുരേഷ് രാമകൃഷ്ണന്‍ സ്വാഗതവും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിനോയ് ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
വിശേഷങ്ങളുടെ 'നേര്‍ക്കാഴ്ച' ഹൂസ്റ്റണില്‍ നിന്നും പ്രസിദ്ധീകരണമാരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക