Image

ഓഖി ; മുഖ്യമന്ത്രിയെ തള്ളി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published on 06 December, 2017
ഓഖി ; മുഖ്യമന്ത്രിയെ തള്ളി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റ്‌ സംബന്ധിച്ച മുന്നറിയിപ്പ്‌ നേരത്തെ നല്‍കിയിരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പ്‌ ലഭിച്ചത്‌ 30 ന്‌ എന്ന വാദം ശരിയല്ല. ഓഖി ചുഴലിക്കാറ്റ്‌ സംബന്ധിച്ച മുന്നറിയിപ്പ്‌ നല്‍കിയത്‌ നവംബര്‍ 29 ന്‌ തന്നെയെന്ന്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

പ്രത്യേക അറിയിപ്പായി നല്‍കിയതാണ്‌, അതിനുശേഷം കേരള ചീഫ്‌ സെക്രട്ടറിയെ ഫോണില്‍ വിളിച്ചും അറിയിച്ചതാണ്‌. ചുഴലിക്കാറ്റ്‌ സംബന്ധിച്ച്‌ 30 നാണ്‌ മുന്നറിയിപ്പ്‌ ലഭിച്ചതെന്ന്‌ ഇന്ന്‌ രാവിലെ മന്ത്രിസഭാ യോഗത്തിന്‌ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം പാടെ തള്ളിക്കൊണ്ടായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രംഗത്ത്‌ വന്നത്‌.

മത്സ്യ തൊഴിലാളികള്‍ക്കും, സര്‍ക്കാരിനും മുന്നറിയിപ്പ്‌ നല്‍കിയതാണ്‌. മൂന്ന്‌ മണിക്കൂറുകള്‍ ഇടവിട്ട്‌ കൃത്യമായ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കിയിരുന്നതായി അവര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക