Image

ദീപിക ന്യൂസ്‌ എഡിറ്റര്‍ ജിമ്മി ഫിലിപ്പിന്‌ ഗോയങ്ക അവാര്‍ഡ്‌

Published on 06 December, 2017
 ദീപിക ന്യൂസ്‌  എഡിറ്റര്‍ ജിമ്മി ഫിലിപ്പിന്‌ ഗോയങ്ക അവാര്‍ഡ്‌

ന്യൂഡല്‍ഹി: മികച്ച പരിസ്ഥിതി റിപ്പോര്‍ട്ടിംഗിനുള്ള രാംനാഥ്‌ ഗോയങ്ക എക്‌സലന്‍സ്‌ ഇന്‍ ജേര്‍ണലിസം നാഷണല്‍ അവാര്‍ഡ്‌ ദീപിക ന്യൂസ്‌ എഡിറ്റര്‍ ജിമ്മി ഫിലിപ്പിന്‌. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം. ഡിസംബര്‍ 20ന്‌ ഡല്‍ഹിയില്‍ ഐടിസി മൗര്യ ഹോട്ടലിലെ കമല്‍ മഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അവാര്‍ഡ്‌ സമ്മാനിക്കും.

2016 ജനുവരി 17 മുതല്‍ 25 വരെ `മരണഭീതിയില്‍ കുട്ടനാട്‌' എന്ന പേരില്‍ കുട്ടനാടിനെക്കുറിച്ചും 2016 ഡിസംബര്‍ 22 മുതല്‍ 28 വരെ `പുഴയൊഴുകും മരണവഴി' എന്ന പേരില്‍ മീനച്ചിലാറിനെക്കുറിച്ചും ദീപികയില്‍ പ്രസിദ്ധീകരിച്ച ലേഖനപരന്‌പരകള്‍ക്കാണ്‌ പുരസ്‌കാരം. ഈ പരന്‌പരകള്‍ക്ക്‌ നേരത്തെ സ്‌റ്റേറ്റ്‌സ്‌മാന്‍ (കുഷ്‌റോ ഇറാനി), കൊളംബിയര്‍ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.

ആര്‍പ്പൂക്കര മുട്ടത്തുപാടത്ത്‌ ചാക്കോ ഫിലിപ്പിന്‍റെ മകനാണ്‌. ഭാര്യ: ശുഭ. മക്കള്‍: അശ്വിന്‍, അഞ്‌ജലീന (ഇരുവരും ഏറ്റുമാനൂര്‍ എസ്‌എഫ്‌എസ്‌ പബ്ലിക്‌ സ്‌കൂള്‍ വിദ്യാര്‍ഥികള്‍.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക