Image

ഷിക്കാഗോ മാര്‍ത്തോമ ചര്‍ച്ച് പുതിയ പാര്‍ക്കിങ് ലോട്ട് ഉദ്ഘാടനം ചെയ്തു

ഷിജി അലക്‌സ് Published on 06 December, 2017
ഷിക്കാഗോ മാര്‍ത്തോമ ചര്‍ച്ച് പുതിയ പാര്‍ക്കിങ് ലോട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ : മാര്‍ത്തോമാ ചര്‍ച്ചിന്റെ നിലവിലുള്ള പാര്‍ക്കിങ് ഏരിയായോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച 65 പാര്‍ക്കിങ് സ്‌പേസുകളോടു കൂടിയ പുതിയ പാര്‍ക്കിങ് ലോട്ടിന്റെ ഉദ്ഘാടനം നടന്നു.

ഡിസംബര്‍ 3 ഞായറാഴ്ച്ച രാവിലെ ഒന്‍പതരയ്ക്ക് ഇടവക ജനങ്ങളെ സാക്ഷിയാക്കി ഇടവക വികാരി റവ. ഏബ്രഹാം സ്കറിയ നാട മുറിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഇടവകയുടെ മാനേജിങ് കമ്മിറ്റിയും ബില്‍ഡിങ് കമ്മിറ്റിയും ചേര്‍ന്ന് നേതൃത്വം നല്‍കിയ ചടങ്ങില്‍ പ്രായഭേദമെന്യേ ധാരാളം ഇടവകാംഗങ്ങളും നോര്‍ത്ത് മെയ്ന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും ലെവല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രതിനിധികളും ഇടവകാംഗങ്ങളുമായ അലക്‌സ് ജോണ്‍സണ്‍, സാജു ജോണ്‍സന്‍ എന്നിവരും പങ്കെടുത്തു.

ഉദ്ഘാടന ശേഷം ഇടവക ട്രസ്റ്റി മാത്യു വര്‍ഗീസ് വികാരിയച്ചന്റെ വാഹനം പുതിയ പാര്‍ക്കിങ് ലോട്ടില്‍ ചാര്‍ജ് ചെയ്തു. ഈ സന്തോഷ മുഹൂര്‍ത്തത്തെ കുട്ടികള്‍ അടക്കമുള്ളവര്‍ ഹര്‍ഷാരവത്തോടെ എതിരേറ്റു.

ഇതോടൊപ്പം തന്നെ പാര്‍ഴ്‌സനേജിന്റെ പണിയും പുരോഗമിക്കുന്നു. ജനുവരി 20നാണു കൂദാശ. 310/280 പ്രോജക്ട് കണ്‍വീനര്‍ ഷാനി ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ബില്‍ഡിങ് കമ്മിറ്റിയും അതോടൊപ്പം തന്നെ റവ. ഏബ്രഹാം സ്കറിയാ, മാത്യു വര്‍ഗീസ്, ലിബോയ് തോപ്പില്‍, ജിജി പി. സാം, ജോണ്‍ കുര്യന്‍, സണ്ണി ചെറിയാന്‍, ഷിജി അലക്‌സ് എന്നിവരടങ്ങിയ ഒരു കോര്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. മാത്യു ഏബ്രഹാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മുഖ്യ കണ്‍സള്‍ട്ടന്റ് ആയി ഇടവകയെ സഹായിക്കുന്നു.

ഉദ്ഘാടന ചടങ്ങിന് ആമുഖ പ്രാര്‍ത്ഥന നടത്തിയത് സഹവികാരി ആയിരുന്ന റവ. ജോര്‍ജ് വര്‍ഗീസ് ആണ്. ഇടവക സെക്രട്ടറി ഷിജി അലക്‌സ് സ്വാഗതവും ഷാനി ഏബ്രഹാം കൃതജ്ഞതയും ആശംസിച്ചു. ഇടവക വൈസ് പ്രസിഡന്റ് എന്‍.എം.ഫിലിപ്പിന്റെ പ്രാര്‍ത്ഥനയ്ക്കുശേഷം വികാരിയച്ചന്റെ ആശീര്‍വാദത്തോടെ യോഗം പര്യവസാനിച്ചു.
ഷിക്കാഗോ മാര്‍ത്തോമ ചര്‍ച്ച് പുതിയ പാര്‍ക്കിങ് ലോട്ട് ഉദ്ഘാടനം ചെയ്തുഷിക്കാഗോ മാര്‍ത്തോമ ചര്‍ച്ച് പുതിയ പാര്‍ക്കിങ് ലോട്ട് ഉദ്ഘാടനം ചെയ്തുഷിക്കാഗോ മാര്‍ത്തോമ ചര്‍ച്ച് പുതിയ പാര്‍ക്കിങ് ലോട്ട് ഉദ്ഘാടനം ചെയ്തുഷിക്കാഗോ മാര്‍ത്തോമ ചര്‍ച്ച് പുതിയ പാര്‍ക്കിങ് ലോട്ട് ഉദ്ഘാടനം ചെയ്തു
Join WhatsApp News
യേശു 2017-12-06 11:27:15
ഞാൻ രാണ്ടാമത് വരുമ്പോൾ എനിക്ക് ലാൻഡ് ചെയ്യാൻ ഒരു ഹെലിപ്യാഡ് കൂടി ഉണ്ടാക്കിയാൽ നിങ്ങളുടെ പള്ളിയുടെ മുറ്റത്ത് ലാൻഡ് ചെയ്യുകയും അവിടുത്തെ പലവിശുദ്ധരെയും കയറ്റി സ്വർഗ്ഗാരോഹണം നടത്തുകയും ചെയ്യും - എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; മത്തായി 25 36 നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. 37 അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? 38 ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു? 39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. 40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. 41 പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. എന്റെ പിൻഗാമികൾ ആകുവാൻ ഇനിയും നിങ്ങൾ അധികദൂരം പോകേണ്ടിയിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക