Image

താങ്കസ്ഗിവിംഗ് ഡേയില്‍ അഗതികള്‍ക്ക് കൈത്താങ്ങായി കോട്ടയം അസോസിയേഷന്‍

മാത്യു ഏബ്രഹാം, ഫിലാഡല്‍ഫിയ Published on 06 December, 2017
താങ്കസ്ഗിവിംഗ് ഡേയില്‍ അഗതികള്‍ക്ക് കൈത്താങ്ങായി കോട്ടയം അസോസിയേഷന്‍
ഫിലദല്‍ഫിയാ. ഈ വര്‍ഷത്തെ താങ്കസ്ഗിവിംഗ് ഡേയില്‍ അഗതി കള്‍ക്ക് കൈത്താങ്ങലായി കോട്ടയം അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നോറിസ് ടൗണിലെ മദര്‍തേരേസായുടെ നാമധേയത്തില്‍ നടത്തി വരുന്ന സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സെന്ററിലേക്ക് സഹായഹസ്തവുമായി. ആരോരുമില്ലാത്ത സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട പാവപ്പെട്ടവര്‍ക്ക് ഒരു ട്രക്ക് നിറയെ ആഹാര സാധനങ്ങളുമായിട്ടാണ് ഭാരവാഹികള്‍ യാത്രചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഫിലദല്‍ഫിയാ സെന്‍ര് പീറ്റേഴ്‌സ്ചര്‍ച്ചിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ ഒത്തു കൂടിയ അസോസിയേഷന്‍ അംഗങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പല വാഹനങ്ങളിലായി നോറിസ്ടൗണിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സെന്ററില്‍ ഒത്തുകൂടി. കഠിനമായ തണുപ്പിലും ശക്തമായ കാറ്റിനെ വക വെക്കാതെ തങ്ങള്‍ കൊണ്ടു വന്ന ഭക്ഷണ സാധനങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്‌സിന് കൈമാറി.

ഇത്തവണത്തെ താങ്ക്‌സ് ഗിവിംഗ്‌ഡേ ദിനത്തില്‍ കോട്ടയംകാര്‍ നല്‍കിയ ഭക്ഷണമായിരിക്കും അവിടെ നടക്കുന്ന നന്ദിദിനത്തില്‍ പാവങ്ങള്‍ക്ക് ആഹാരത്തിന് തുണയാകുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കോട്ടയം അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ ് ബെന്നി കൊട്ടാരത്തില്‍, സെക്രട്ടറി സാബു തോമസ്, വൈസ് പ്രസിഡന്റ ് ജോസഫ് മാണി, ട്രഷറാര്‍ ഏബ്രഹാം ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ചെയ്യുന്ന സേവനങ്ങള്‍ ശ്ലാഹനീയമാണ്. കോട്ടയം അസോസിയേഷനിലെ മുന്‍ സാരഥികളും മറ്റ് നേതാക്കളും ധാരാളം പ്രവര്‍ത്തകരും ഈ ഫുഡ് ഡ്രൈവിന് നേതൃത്വം നല്‍കി. നാം താങ്ക്‌സ് ഗിവിംഗ് ആഘോഷിക്കുന്വോള്‍ ആരോരുമില്ലാത്ത പാവ ങ്ങള്‍ക്ക് സഹായം നല്‍കുക എന്നത് മനസ്സിന് സന്തോഷം പകരുന്ന വസ്തുത തന്നെയാണെന്ന് സണ്ണി കിഴക്കേമുറി പറഞ്ഞു. കൂടാതെ ഈ പ്രവാസ ഭൂമിയി ല്‍ ജിവിക്കുമ്പോള്‍ കഷ്ടപ്പെടുന്നവര്‍ക്ക് അത്താണി ആകുന്നത് ഓരോ
മനുഷ്യരിലും ഉള്ള നന്‍മയുടെ മറു രൂപമാണെന്നും ഇങ്ങനെയുള്ള സഹായങ്ങള്‍ മറ്റുള്ളവര്‍ക്കും മാതൃക ആകട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം അസോസിയേഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് സി സ്റ്റേഴ്‌സ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു. മലയാളികളുടെ ഉദാരമന സ്സിനെ സിസ്റ്റേഴ്‌സ് അഭിനമ്പിച്ചു. വോളണ്‍ടിയേഴ്‌സ് ആയി പല മലയാളികളും തങ്ങളെ സഹായിക്കാന്‍ എത്താറുണ്ടു എന്നും തിരുനാമ മഹത്വത്തിന് ഇവയൊക്കെ കാരണമാകട്ടെ എന്നും അവര്‍ ആശംസിച്ചു. നിറഞ്ഞ മനസ്സോടെ പ്രവര്‍ത്തകര്‍ നോറിസ്ടൗണിനോട് യാത്ര പറഞ്ഞപ്പോള്‍ പാവങ്ങളുടെ പാവമായ അമ്മയുടെ രൂപമായിരുന്നു കോട്ടയംകാരുടെ മനസ്സു നിറയെ, കൂടെ ചാരിതാര്‍ത്തവും.
താങ്കസ്ഗിവിംഗ് ഡേയില്‍ അഗതികള്‍ക്ക് കൈത്താങ്ങായി കോട്ടയം അസോസിയേഷന്‍താങ്കസ്ഗിവിംഗ് ഡേയില്‍ അഗതികള്‍ക്ക് കൈത്താങ്ങായി കോട്ടയം അസോസിയേഷന്‍താങ്കസ്ഗിവിംഗ് ഡേയില്‍ അഗതികള്‍ക്ക് കൈത്താങ്ങായി കോട്ടയം അസോസിയേഷന്‍
Join WhatsApp News
True Christan 2017-12-06 19:57:35
Great job my brothers and sisters in our Lord Jesus Christ.
But the photos are very small, next time put big pictures of everybody like Houston and Newyork people.
Let me see if i can join you guys next time.
Bless you all
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക