Image

ജറൂസലം തലസ്ഥാനമാക്കുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെ ലോക നേതാക്കള്‍

Published on 06 December, 2017
ജറൂസലം തലസ്ഥാനമാക്കുന്നതിനെതിരെ   ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെ ലോക നേതാക്കള്‍

വാഷിങ്ങ്ടണ്‍: ജറൂസലം നഗരത്തെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രമ്പിന്റെ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം.


ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെ ലോക നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തി. തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് സൗദി ഉള്‍പ്പെടെ അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീനി സംഘടനകള്‍ രോഷത്തിന്റെ ദിനങ്ങള്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്തു.

ടെല്‍അവീവിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാനും ട്രമ്പ് അംഗീകാരം നല്‍കുമെന്നാണ് സൂചന.

മുസ്ലിം, ക്രിസ്ത്യന്‍, ജൂത മതങ്ങള്‍ ഒരുപോലെ വിശുദ്ധഭൂമിയായി പരിഗണിക്കുന്ന ജറൂസലം തലസ്ഥാനമാക്കി 1980ല്‍ ഇസ്രായേല്‍ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും ലോക രാജ്യങ്ങള്‍ അംഗീകരിച്ചില്ല. പലസ്തീനികളും തങ്ങളുടെ തലസ്ഥാനമായി ജറൂസലമിനെ കാണുന്നതിനാല്‍ മധ്യസ്ഥ ചര്‍ച്ചകളിലെ പ്രധാന അജണ്ടയായി നഗരം തുടരുന്നതിനിടെയാണ് ട്രംപിന്റെനീക്കം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രമ്പ് ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.

1967ല്‍ അധിനിവേശം നടത്തിയ കിഴക്കന്‍ നഗരം കൂടി ഉള്‍പ്പെടുന്നതിനാല്‍ ജറൂസലം ഇസ്രായേലിന്റെ ഭാഗമല്ലെന്‍ ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയതാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക