Image

നടി വാണി വിശ്വനാഥ് ആന്ധ്ര രാഷ്ട്രീയത്തിലേക്ക്

Published on 06 December, 2017
നടി വാണി വിശ്വനാഥ് ആന്ധ്ര രാഷ്ട്രീയത്തിലേക്ക്
നടി വാണി വിശ്വനാഥ് ആന്ധ്ര രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊരുങ്ങന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയാണ് വാണിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

റോജയെ എതിരിടുകയെന്ന ജോലിയാണ് വാണിക്ക് ചന്ദ്രബാബു നായിഡു
നല്‍കിയിരിക്കുന്നതെന്നാണ്  റിപ്പോര്‍ട്ട്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കരുത്തരായ നേതാക്കളില്‍ ഒരാളാണ് റോജ. തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുകയായിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിലെ മുന്‍നിര നേതാവായി മാറിയ റോജ ഇന്ന് ചന്ദ്രബാബു നായിഡുവിന്റെ ഏറ്റവും വലിയ വിമര്‍ശകയുമാണ്.

ഇതിനെക്കുറിച്ച് വാണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

 നിയമസഭാ തെരഞ്ഞെടുപ്പില്‍ വാണിയിലൂടെ വനിതാ വോട്ടുകള്‍ സമാഹരിക്കാമെന്നാണ് തെലുങ്കു ദേശത്തിന്റെ കണക്കുകൂട്ടല്‍.

നടന്‍ ബാബുരാജിനെ വിവാഹം കഴിച്ച വാണി, കുറേ കാലമായി ചെന്നൈയിലാണ് താമസം. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്.  46കാരിയായ വാണി ഇപ്പോഴും തെലുങ്കില്‍ താരമൂല്യമുള്ള നടിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക