Image

സാന്റക്ലോസിനൊപ്പം ഫോട്ടോ, മാര്‍ഗംകളി, ഫ്യൂഷന്‍ ഡാന്‍സ്; ദൃശ്യവിസ്മയൊരുക്കി എംകെഎ ക്രിസ്മസ്

ദേശിന്‍ഗം മള്‍ട്ടിമീഡിയ Published on 07 December, 2017
സാന്റക്ലോസിനൊപ്പം ഫോട്ടോ, മാര്‍ഗംകളി, ഫ്യൂഷന്‍ ഡാന്‍സ്; ദൃശ്യവിസ്മയൊരുക്കി എംകെഎ ക്രിസ്മസ്
ബ്രാംപ്ടണ്‍ (കാനഡ) : ആഘോഷങ്ങളുടെ വ്യത്യസ്തതയും ആവിഷ്‌കാരത്തിന്റെ നൂതനാശയങ്ങളുമായി അമേരിക്കന്‍ മലയാളി കൂട്ടായ്മകള്‍ക്കിടയില്‍ ശ്രദ്ധേയമായ മിസ്സിസ്സാഗ കേരള അസോസിയേഷന്റെ (എംകെഎ) ഇത്തവണത്തെ ക്രിസ്മസ് ഗാലയും സദസിനെ ഹര്‍ഷപുളകിതരാക്കി. കുടുംബമായും കൂട്ടായും അറുന്നൂറിലേറെപ്പേരാണ് ഇക്കുറി എംകെഎയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചത്.

സിംഹാസനത്തില്‍ ഉപവിഷ്ടനായ സാന്റക്ലോസ് അപ്പൂപ്പനൊപ്പം കുടുംബ ഫോട്ടോ എടുക്കാനുള്ള അവസരമായിരുന്നു ഇത്തവണത്തെ പ്രത്യേകത. ഇത് കുട്ടികളെന്നപോലെ മുതിര്‍ന്നവരെയും ആകര്‍ഷിച്ചു. ഫോട്ടോ എടുക്കുന്നതിനും സാന്റക്‌ളോസില്‍നിന്നു സമ്മാനങ്ങള്‍ സ്വീകരിക്കാനും കുട്ടികളുടെ തിക്കും തിരക്കുമായിരുന്നു. ഓരോരുത്തരോടും കുശലാന്വേഷണം നടത്തിയും വേഷവിധാനങ്ങളെ പ്രകീര്‍ത്തിച്ചുമൊക്കെ ഫോട്ടോസെഷനെ സജീവമാക്കിയ സാന്റക്‌ളോസ് ഗാലയില്‍ പങ്കെടുത്തവരുടെയെല്ലാം മനംകവര്‍ന്നാണു മടങ്ങിയത്.

വര്‍ണാഭമായ കൂറ്റന്‍ ക്രിസ്മസ് ട്രീയും പുല്‍ക്കൂടുമാണ് ഗാലയില്‍ പങ്കെടുക്കാനെത്തിയവരെ വരവേറ്റത്. കാനഡയിലെ പ്രഗത്ഭരായ കലാകാരന്മാരും വളര്‍ന്നുവരുന്ന യുവതാരങ്ങളും ചേര്‍ന്ന് മനോഹരമാക്കിയ സംഗീത—നൃത്ത വിരുന്ന് വൈവിധ്യംകൊണ്ടും നിലവാരംകൊണ്ടും മികവുപുലര്‍ത്തി. ഗായികയും കലാപ്രതിഭയുമായ സുമ നായര്‍ ആയിരുന്നു പരിപാടിയുടെ അവതാരക.

സിറോ മലബാര്‍ ചര്‍ച്ച് യൂത്ത് ക്വയര്‍ അവതരിപ്പിച്ച കാരള്‍ ഗാനങ്ങളോടെയായിരുന്നു ഗാലയുടെ തുടക്കം.  തുടര്‍ന്ന് 'ജിംഗിള്‍ വിത് സാന്റാസ് ലിറ്റില്‍ ഹെല്‍പേഴ്‌സ്' എന്ന നൃത്താവിഷ്‌കാരത്തില്‍ ദിയാ പൈ, ടാനിയ ഗബ്രിയേല്‍ ജോസഫ്, ആര്യ നന്ദ അനില്‍, എമെറിലസ് പെരേര, അനിഷ എലിസബത്ത് ജോണ്‍, അരുണിമ മറിയം ബ്രിജേഷ്, റെനെ ഗോമസ്, അയിഷ കരുണ, മിയാ കരുണ, പവിത്ര രാജേഷ്, വരുണ്‍ കൃഷ്ണ റെജി, ജുവാന്‍ റാഫേല്‍ ജോസഫ്, രുദ്ര ജിതേഷ് രാംദാസ്, ഭഗത് കൃഷ്ണ എന്നിവര്‍ പങ്കാളികളായി. സാന്റ സംഘത്തിലെ കളിക്കൂട്ടുകാരായി വേദിയില്‍ നിറഞ്ഞാടിയ എംകെഎ അംഗങ്ങളുടെ മക്കളിലെ കുരുന്നുപ്രതിഭകളെ പരിശീലിപ്പിച്ചത് രഗണ്യ പൊന്മനാടിയിലാണ്.


കത്തിച്ച നിലവിളക്കിനു ചുറ്റും ചുവന്ന കരയുള്ള ചട്ടയും മുണ്ടും കാതില്‍ വട്ടക്കമ്മലും അണിഞ്ഞെത്തിയ മാര്‍ഗംകളി സംഘവും സദസിന്റെ കണ്ണുംകാതും കവര്‍ന്നു. അനുഷ ഭക്തന്‍, അനിക റേച്ചല്‍ തോമസ്, അഞ്ജലി ആന്‍ ജോണ്‍, ആശ പ്രദീഷ്, ദീപ സച്ചിദാനന്ദ കുമാര്‍, മാനസ സുരേഷ്, അക്ഷയ അജിത്, ഏഞ്ചല്‍ മേരി കുറ്റിക്കല്‍ ജോസ്, ഗ്‌ളോറിയ ഫിലോ ജോണ്‍, ജാന്‍വി സുബുദ്ധി, സിയോണ ശ്രീജിത്, വൃന്ദ എസ്. ഗിരീഷ് എന്നിവരാണ് മാര്‍ഗംകളി അവിസ്മരണീയമാക്കിയത്. പുതുതലമുറയെ അണിനിരത്തി പരന്പരാഗത നൃത്തത്തിനായി പ്രഫഷനല്‍ മികവോടെ ചുവടുവപ്പിച്ചത് നൃത്താധ്യാപിക ജിഷ ഭക്തനാണ്. ഒരിക്കല്‍പ്പോലും മാര്‍ഗംകളി നേരില്‍കണ്ടിട്ടില്ലാത്ത ഇവരില്‍ പലരും ആഴ്ചകള്‍ നീണ്ട പരിശീലനത്തിലൂടെയാണ് ഗാലയ്ക്ക് ഓളംപകര്‍ന്ന പരിപാടികളിലൊന്നായി ഇതിനെ മാറ്റിയത്. 

റിത്വിക് മേനോന്‍, ശില്‍പ മാത്യു എന്നിവര്‍ ഹിപ്‌ഹോപ് ഡാന്‍സും രശ്മി വിനോദ്, സുമിത നിതിന്‍, മരിയ പ്രവീണ്‍, സുജാത ഗണേഷ് എന്നിവര്‍ കഥക്‌സെമി ക്‌ളാസിക്കല്‍ ഡാന്‍സും ബെവിന്‍ ബാബു, ബെനില്‍ ബാബു, നോവ തോമസ്, അശ്വിന്‍ മാത്യു, ആഷിഷ് മാത്യു എന്നിവര്‍ കണ്‍ടംപ്രേറി ഡാന്‍സും നേഹ ചെമ്മണ്ണൂര്‍, റിഷ്വി നാരായണ്‍, റിയ ജോണ്‍സണ്‍ എന്നിവര്‍ ബോളിവുഡ് ഫ്യൂഷനും വൃന്ദ കണ്ടംചാത്ത, സൂര്യ നന്പ്യാര്‍, രശ്മി അശ്വിന്‍, ശ്രുതി നായര്‍, അഞ്ജന അജിത്, പ്രീതി മേനോന്‍ എന്നിവര്‍ സെമി ക്‌ളാസിക്കല്‍ നൃത്തവുമായും കാണികളില്‍ ആവേശത്തിരയുയര്‍ത്തി.

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വിദ്യാശങ്കറിന്റെ 'ജിമിക്കി കമ്മല്‍' ഗാനത്തിനൊപ്പം കുട്ടികളും സ്ത്രീകളുമടക്കമുള്ള സദസ് ഒന്നടങ്കം ഇളകിമറിഞ്ഞു. മായ അന്പാടി, ദീപ സച്ചിദാനന്ദ കുമാര്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. രഗണ്യ പൊന്മനാടിയില്‍, ശ്വേത യഗ്‌ന, ദിയാ മോഹന്‍ ജിതേഷ്, മേഘ്‌ന മോഹന്‍ എന്നിവര്‍ ഒരുക്കിയ 'കാന്താരി ഫ്യൂഷന്‍' കലാനൃത്തരാവിന് എരിവു പകര്‍ന്നതോടെ ക്രിസ്മസ് ഗാലയ്ക്ക് കൊടിയിറങ്ങി. അവിടുന്നങ്ങോട്ട് രാവിനു നീളംപകര്‍ന്നത് ഡാന്‍സ് ഫ്‌ളോറാണ്.

ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ മനോജ് കരാത്ത (റീമാക്‌സ് പെര്‍ഫോര്‍മന്‍സ് റിയല്‍റ്റി), പ്‌ളാറ്റിനം സ്‌പോണ്‍സര്‍ ഗോപിനാഥന്‍ (രുദ്രാക്ഷ രത്‌ന) എന്നിവരുള്‍പ്പെടെയുള്ള പ്രായോജകര്‍ക്ക് ഒന്റാരിയോയിലെ പ്രതിപക്ഷ നേതാവും പിസി പാര്‍ട്ടി ലീഡറുമായ പാട്രിക് ബ്രൌണും പ്രസിഡന്റ് പ്രസാദ് നായരും ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. പതിനേഴുവട്ടം ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള തനിക്ക് കേരളവും മലയാളികളും മലയാളികളുടെ ഈ കൂട്ടായ്മയും ഏറെ പ്രിയപ്പെട്ടതാണെന്നു പാട്രിക് ബ്രൌണ്‍ പറഞ്ഞു. മിസ്സിസാഗ കേരള അസോസിയേഷന്റെ ക്രിസ്മസ് ഗാലയില്‍ ഇക്കുറിയും പങ്കെടുക്കുന്നതു സംഘടനയുടെ പ്രവര്‍ത്തനമികവുകൊണ്ടാണെന്നും ചൂണ്ടിക്കാട്ടി.

ബാലകലോത്സവ വിജയികള്‍ക്ക് പ്രവിശ്യാ പാര്‍ലമെന്റംഗം ഹരീന്ദര്‍ മല്‍ഹി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചിത്രരചനാ മല്‍സരത്തില്‍ വിജയിച്ച രുദ്ര ജിതേഷ് രാംദാസ്, സായി ശ്രീകര ദിനെ, നിളാ റാം ലെജു രാമചന്ദ്രന്‍, പ്രണിത സന്തോഷ്, സുസേന്‍ ലിസ് സന്തോഷ്, നികിത ആന്‍ ജോസഫ് മാളിയേക്കല്‍, റോഹിത് രാജ്‌മോഹന്‍, ആമി സുരേഷ് എന്നിവരും പ്രച്ഛന്നവേഷ മല്‍സര ജേതാക്കളായ വേദാന്ത് സജിത്ത്, സ്റ്റിം റോസര്‍, അഞ്ജലി ആന്‍ ജോണ്‍, റയന്‍ മുളരിക്കല്‍, ജുവാന്‍ ജോസഫ്, ആദര്‍ശ് രാധാകൃഷ്ണനും എന്നിവരും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

പ്രസിഡന്റ് പ്രസാദ് നായര്‍, സെക്രട്ടറി ചെറിഷ് കൊല്ലം, ജോയിന്റ് സെക്രട്ടറി മിഷേല്‍ നോര്‍ബര്‍ട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇവന്റ് കോഓര്‍ഡിനേറ്റര്‍ റെജി സുരേന്ദ്രന്‍, നിഷ ഭക്തന്‍, ജോണ്‍ തച്ചില്‍, ഷാനുജിത് പറന്പത്ത്, ജോളി ജോസഫ്, പ്രശാന്ത് പൈ, അര്‍ജുന്‍ രാജന്‍, രാധിക ഗോപിനാഥന്‍, ഹേംചന്ദ് തലഞ്ചേരി, രാജേഷ് കെ. മണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
അസോസിയേഷന്റെ അടുത്ത വര്‍ഷത്തെ പരിപാടികളെക്കുറിച്ചറിയുവാന്‍ ബന്ധപ്പെടുക. ഫോണ്‍: 6475881824. വെബ് സൈറ്റ്: www.mkahub.ca

സാന്റക്ലോസിനൊപ്പം ഫോട്ടോ, മാര്‍ഗംകളി, ഫ്യൂഷന്‍ ഡാന്‍സ്; ദൃശ്യവിസ്മയൊരുക്കി എംകെഎ ക്രിസ്മസ് സാന്റക്ലോസിനൊപ്പം ഫോട്ടോ, മാര്‍ഗംകളി, ഫ്യൂഷന്‍ ഡാന്‍സ്; ദൃശ്യവിസ്മയൊരുക്കി എംകെഎ ക്രിസ്മസ് സാന്റക്ലോസിനൊപ്പം ഫോട്ടോ, മാര്‍ഗംകളി, ഫ്യൂഷന്‍ ഡാന്‍സ്; ദൃശ്യവിസ്മയൊരുക്കി എംകെഎ ക്രിസ്മസ് സാന്റക്ലോസിനൊപ്പം ഫോട്ടോ, മാര്‍ഗംകളി, ഫ്യൂഷന്‍ ഡാന്‍സ്; ദൃശ്യവിസ്മയൊരുക്കി എംകെഎ ക്രിസ്മസ് സാന്റക്ലോസിനൊപ്പം ഫോട്ടോ, മാര്‍ഗംകളി, ഫ്യൂഷന്‍ ഡാന്‍സ്; ദൃശ്യവിസ്മയൊരുക്കി എംകെഎ ക്രിസ്മസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക