Image

കെ. സി. ആര്‍. എം നോര്‍ത്ത് അമേരിക്ക യുടെ മൂന്നാമത് ടെലികോണ്‍ഫറന്‍സ് , ഡിസംബര്‍ 13ന്

Published on 07 December, 2017
കെ. സി. ആര്‍. എം  നോര്‍ത്ത് അമേരിക്ക യുടെ മൂന്നാമത് ടെലികോണ്‍ഫറന്‍സ് , ഡിസംബര്‍ 13ന്
പ്രിയ സുഹൃത്തുക്കളെ,

കെ. സി. ആര്‍. എം  നോര്‍ത്ത് അമേരിക്ക (KERALA CATHOLIC CHURCH REFORMATION MOVEMENT - NORTH AMERICA) യുടെ മൂന്നാമത് ടെലികോണ്‍ഫറന്‍സ് , ഡിസംബര്‍ 13, 2017 (December 13, 2017) ബുധനാഴ്ച നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരെയും സ്‌നേഹപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.


ഈ അടുത്തകാലത്ത് (Oct. 09, 2017) ഫ്രാന്‍സിസ് മാര്‍പാപ്പ സീറോമലബാര്‍ സഭയുടെ അജപാലന ശൂശ്രുഷാതിര്‍ത്തി ഇന്ത്യ മുഴുവനുമായി വര്‍ദ്ധിപ്പിച്ചുകൊണ്ടും, സീറോമലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും സീറോമലബാര്‍ മെത്രാന്‍ സിനഡിനെയും ആ ദൗത്യം ഭരമേല്പിച്ചുകൊണ്ടുമുള്ള ഒരു കത്ത് ഇന്ത്യയിലെ എല്ലാ മെത്രാന്മാര്‍ക്കും (LETTER OF THE HOLY FATHER POPE FRANCIS TO THE BISHOPS OF INDIA, ഈ കത്ത് കഴിഞ്ഞ എന്റെ ഈമെയിലില്‍ അറ്റാച് ചെയ്തിരുന്നു) അയച്ച വിവരം നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ഇന്ത്യ മുഴുവനിലുമുള്ള സീറോമലബാര്‍ കുടുംബ പശ്ചാത്തലമുള്ള സഭാംഗങ്ങള്‍ക്ക് അജപാലന സേവനത്തിനായി വഴി വെട്ടിത്തുറക്കുകയാണെന്നും മറിച്ച് പുതിയ അധികാരം (power) നല്‍കുന്നതായി അതിനെ വ്യാഖ്യാനിക്കരുതെന്നും ഇന്ത്യയിലുള്ള മൂന്ന് റീത്തുകളും സഭാ പൗരര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കാതെ 'സന്തോഷകരമായ സഹകരണ' ത്തിലൂടെ (joyful collaboration) സഭാപരമായ കാര്യങ്ങളെല്ലാം നടത്തികൊടുക്കണമെന്നും ആ കത്തില്‍ മാര്‍പാപ്പ ഊന്നിപ്പറഞ്ഞിരുന്നു.


എന്നാല്‍ മാര്‍പാപ്പയുടെ കാത്തുകിട്ടാനിരിക്കുകയായിരുന്നുയെന്ന് തോന്നിപ്പോകുന്നു, 'മാറന്‍ മാര്‍ ജോര്‍ജ് കര്‍ദിനാള്‍ ആലഞ്ചേരി, അഖിലേന്ത്യായുടെ മെത്രാപ്പോലീത്തയും വാതിലു' മെന്നെല്ലാം സഭാധികാരത്തിന് എഴുതിപിടിപ്പിക്കാന്‍. സീറോമലബാര്‍ സഭയെ ആഗോള കത്തോലിക്കാസഭയിലെ ഒരു സ്വയംഭരണാധികാരമുള്ള സഭയായി 25 വര്‍ഷങ്ങള്‍ക്കുമുമ്പ് ഉയര്‍ത്തപ്പെട്ടിട്ടും നാളിതുവരെ സീറോമലബാര്‍ സഭാസിനഡ് (മാര്‍ത്തോമാക്രിസ്ത്യാനികളുടെ മഹായോഗം) സ്ഥാപിച്ചിട്ടില്ലെന്നു മാത്രമല്ലാ പള്ളി പള്ളിക്കാരുടെ സ്വത്തായിരുന്നത് നമ്മുടെ സ്വതന്ത്ര ഇന്ത്യയില്‍ കാനോന്‍ നിയമത്തിന്റെ ബലത്തില്‍ ഇടവകക്കാരോട് ആലോചിക്കാതെ മെത്രാന്‍ സ്വയം കൈയ്യേറുകയും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ എക്കാലത്തെയും പള്ളിഭരണ സംമ്പ്രദായമായിരുന്ന പള്ളിപൊതുയോഗത്തെ നിര്‍ജീവമാക്കി പകരം പാശ്ചാത്യ പള്ളിഭരണ സംമ്പ്രദായമായ പാരിഷ്‌കൗണ്‍സില്‍ ഇടവകകളില്‍ ആരംഭിക്കുകയും ചെയ്തു. സഭയിലെ നിയമ നിര്‍മ്മാതാക്കളായ മെത്രാന്മാര്‍ യേശുവിന്റെ സ്‌നേഹത്തിന്റെ വഴിമാറി അധികാരത്തിന്റെ പുതിയ വഴിയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്നത് നസ്രാണി ക്രിസ്ത്യാനികളെ നാശത്തിന്റെ വഴിലേക്കു നയിയ്ക്കാനുള്ള പുറപ്പാടാണ്.


മേല്പറഞ്ഞ ആശയത്തെ മുന്‍നിറുത്തി, നമ്മുടെ വരുന്ന ടെലികോണ്‍ഫറന്‍സിന്റെ വിഷയം ചുരുക്കമായി : ' സീറോമലബാര്‍ സഭയിലെ മെത്രാന്മാരുടെയും വൈദികരുടെയും അധികാരവും മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്ക് പള്ളിഭരണത്തില്‍ സംഭവിച്ച അപചയവും'.


വരും ദിവസങ്ങളില്‍ നിങ്ങളെല്ലാവരും ഈ വിഷയത്തെ സംബന്ധിച്ച് പഠിച്ച് ടെലികോണ്‍ഫറെന്‍സില്‍ പങ്കെടുത്ത് ചര്‍ച്ച സജിവമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ടെലികോണ്‍ഫറസ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 
December 13, 2017 (Wenesday) evening 9 PM (Eastern Standard Time - New York Time).

Moderator: Mr. A. C. George

All are welcome to attend the Teleconference.

Please call preferably from your home land phone to enter the Teleconference Number: 1-712-770-4160   On prompt enter access code 605988#

Please see your time zone and enter the teleconference accordingly.

Time: Evening- 9 PM (Eastern Standard Time)

9:00 PM Eastern time

8:00 PM Cetnral time

7:00 PM Mountain time

6:00 PM Pacific time

 

For more information, please contact: Chacko Kalarickal (586-601-5195) and Jose Kalliduckil (773-943-0416)

 

സ്‌നേഹാദരവുകളോടെ,

 

ചാക്കോ കളരിക്കല്‍, 13337 Windham Drive, Washington Township, MI 48094-3175

Mobile: 586-601-5195, Email: ckalarickal10@hotmail.com



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക