Image

ജമ മസ്‌ജിദ്‌ ജമുനാ ദേവി ക്ഷേത്രമായിരുന്നുവെന്ന്‌ ബിജെപി നേതാവ്‌

Published on 07 December, 2017
ജമ മസ്‌ജിദ്‌ ജമുനാ ദേവി ക്ഷേത്രമായിരുന്നുവെന്ന്‌ ബിജെപി നേതാവ്‌

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജമ മസ്‌ജിദ്‌ ജമുനാ ദേവി ക്ഷേത്രമായിരുന്നുവെന്ന ആവകാശവാദവുമായി ബിജെപി നേതാവ്‌ വിനയ്‌ കത്യാര്‍ രംഗത്ത്‌. മുഗള്‍ ചക്രവര്‍ത്തിമാര്‍ 6,000 
ക്ഷേത്രങ്ങള്‍ ഇവിടെ തകര്‍ത്തിരുന്നു. ജമാ മസ്‌ജിദ്‌ യഥാര്‍ഥത്തില്‍ ജമുന ക്ഷേത്രമായിരുന്നുവെന്നും അതുപോലെ താജ്‌മഹല്‍ തേജ്‌ മഹാലായ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ മതത്തിന്‍റെ സ്ഥലങ്ങള്‍ മുഗള്‍ ചക്രവര്‍ത്തിമാര്‍ ആക്രമിച്ചിരുന്നു. രാമജന്മഭൂമി, കാശിയിലെ ബാബ ബിശ്വനാഥ്‌ മന്ദിര്‍, മഥുരയിലെ കൃഷ്‌ണ ജന്മഭൂമിയും ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടുവെന്നും കത്യാര്‍ പറഞ്ഞു. രാമന്മജഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്നും കത്യാര്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക