Image

ദിലീപിനെതിരെ 'ഫോട്ടോസ്റ്റാറ്റ്‌ ഗൂഡോലോചന'?

Published on 07 December, 2017
ദിലീപിനെതിരെ 'ഫോട്ടോസ്റ്റാറ്റ്‌ ഗൂഡോലോചന'?

ടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ചോര്‍ന്നത്‌ വിവാദമായി. കുറ്റപത്രത്തിന്റെ ഫോട്ടോസ്റ്റാറ്റ്‌ എടുക്കാന്‍ നല്‍കിയപ്പോള്‍ പുറത്തുപോയതായിരിക്കുമെന്ന പൊലീസിന്റെ ഒഴുക്കം മട്ടിലുള്ള പ്രതികരണമാണ്‌ വിവാദങ്ങള്‍ ആളികത്തിച്ചത്‌. കുറ്റപത്രം ഔദ്യോഗികമായി കോടതിയില്‍ സമര്‍പ്പിക്കുന്നതിന്‌ മുന്‍പ്‌ മാധ്യമങ്ങള്‍ക്കും മറ്റും കുറ്റപത്രത്തിന്റെ പകര്‍പ്പ്‌ ചോര്‍ന്ന്‌ കിട്ടിയിരുന്നു. ദിലീപും അദ്ദേഹത്തെ അനുകൂലിക്കുന്ന അഡ്വ. ശ്രീജിത്ത്‌ പെരുമനയും ഇക്കാര്യത്തില്‍ പരാതിയുമായി രംഗത്ത്‌ വന്നിട്ടുണ്ട്‌.

ഇരയാക്കപ്പെട്ട നടിയുടെ ഭാവി ജീവിതത്തെപോലും സാരമായി ബാധിക്കുന്ന കുറ്റപത്രത്തിലെ വസ്‌തുതകള്‍ ചോര്‍ന്നത്‌ അക്ഷന്ത്യവ്യമായ തെറ്റാണെന്നും പൊലീസിന്റെ ഭാഗത്ത്‌ നിന്നും കടുത്ത അനാസ്ഥയാണ്‌ ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ശ്രീജിത്ത്‌ മുഖ്യമന്ത്രിക്കും, പൊലീസ്‌ മേധാവിക്കും, പൊലീസ്‌ കംപ്ലൈന്റ്‌ അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്‌.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകളിലെ കുറ്റപത്രം പബ്ലിക്‌ രേഖകള്‍ ആണെങ്കിലും വിവരാവകാശ നിയമ പ്രകാരം പോലും കക്ഷികളല്ലാത്തവര്‍ക്ക്‌ നല്‍കുന്നതില്‍ നിയന്ത്രണമുള്ളതാണ്‌. ഈ വിഷയത്തില്‍ ഇരയായ നടി ഇപ്പോള്‍ പുലര്‍ത്തുന്നത്‌ വളരെ കുറ്റകരമായ മൗനമാണ്‌ എന്നും പ്രതികരിക്കേണ്ടവര്‍ മിണ്ടുന്നില്ലെന്നും ശ്രീജിത്ത്‌ പറയുന്നു.

ശ്രീജിത്ത്‌ പെരുമനയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം.

ഒരു ഫോട്ടോസ്റ്റാറ്റ്‌ ഗൂഡാലോചന !

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ സംഗീത ലക്ഷ്‌മണ യാണ്‌ നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം കോടതിയില്‍ ഔദ്യോദികമായി സമര്‍പ്പിക്കപ്പെടുന്നതിനു മുന്‍പ്‌ ചോര്‍ത്തപ്പെടുകയും ചര്‍ച്ചയാക്കപ്പെടും ചെയ്‌തതിനെതിരെ ഏറ്റവും ആദ്യം ശബ്ദമുയര്‍ത്തിയത്‌ . എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം ആ വാര്‍ത്തയ്‌ക്ക്‌ ഔദ്യോദിക സ്ഥിതീകരണം പ്രോസിക്കൂഷന്റെ ഭാഗത്തു നിന്നും ഉണ്ടാകുകയും ഒപ്പം വളരെ ലാഘവത്തോടുകൂടെ അതീ ഗൗരവമേറിയ ഒരു വിഷയത്തില്‍ മുടന്തു ന്യായം പറയുകയും ചെയ്‌തിരിക്കുകയാണ്‌.

കേരളക്കരയാകെ ഊണും ഉറക്കവുമില്ലാതെ ചര്‍ച്ച ചെയ്യപ്പെട്ട സമാനതകയില്ലാത്ത ക്രൂര സംഭവത്തില്‍ ഒരു വര്‍ഷക്കാലത്തിനടുത്ത്‌ അന്വേഷണം നടത്തി തയ്യാറാക്കിയ കുറ്റപത്രം, അത്തും അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ഒരു ബലാല്‍സംഗ കേസിലെ കുറ്റപത്രം കോടതിയില്‍ നല്‍കി മണിക്കൂറുകള്‍ക്കകം മാധ്യമങ്ങളില്‍ പകര്‍പ്പുകള്‍ സഹിതം ചര്‍ച്ചയായതിനു പോലീസ്‌ കണ്ടെത്തിയ കാരണം `ഫോട്ടോസ്റ്റാറ്റെടുക്കുമ്പോള്‍ ചോര്‍ന്നതായിരിക്കും` എന്നതാണ്‌ . 

 സാമാന്യ ബുദ്ധിക്ക്‌ വിഴുങ്ങാന്‍ സാധികാത്ത ഈ ഉട്ടോപ്പ്യന്‍ ന്യായം അക്ഷരാര്‍ത്ഥത്തില്‍ ഈ കേസിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നവരുടെ അണ്ണാക്കില്‍ പൂഴി മണ്ണ്‌ വാരി ഇടുന്നതിനു തുല്യമാണ്‌�

ഇരയാക്കപ്പെട്ട നടിയുടെ ഭാവി ജീ വിതത്തെപോലും സാരമായി ബാധിക്കുന്ന കുറ്റപത്രത്തിലെ വസ്‌തുതകള്‍ ഇക്കിളി കഥകളായി നാട്ടിലാകെ പാട്ടാകുമെന്നു അറിഞ്ഞുകൊണ്ടുതന്നെ നടന്ന മഹാപാതകം. ഈ നാട്ടിലെ പോലീസ്‌ സ്‌റ്റേഷനിലോ സര്‍ക്കാര്‍ ആപ്പീസുകളിലോ ഫോട്ടോസ്റ്റാറ്റ്‌ മെഷീനോ പ്രിന്ററോ ഇല്ല എന്ന ഗമണ്ടന്‍ ഇണ്ടാസ്‌.

ആരെയാണ്‌ ഇവരെല്ലാം കൂടി പൊട്ടന്മാരാക്കുന്നത്‌ ജനങ്ങള്‍ക്കറിയണം. എന്റെ ഈ ഇടപെടലുകള്‍ കേവലം ഒരു സെലിബ്രിറ്റിയായ ദിലീപിന്‌ വേണ്ടിയല്ല, മറിച്ച്‌ പണവും, സ്വാധീനവും, പേരും പെരുമയും എല്ലാമുള്ള ദിലീപിന്റെ വിഷയത്തില്‍ ഇങ്ങനെയാണാണെകില്‍ ഈ നാട്ടിലെ ദരിദ്ര നാരായണന്‍മാരായ എന്നെപ്പോലുള്ളവരുടെ ഒരു കാര്യം വന്നാല്‍ എന്തായിരിക്കും അവസ്ഥ ? അന്വേഷണത്തിന്റെ ദിവസാദിവസം ഇവന്മാര്‍ ഫോട്ടോസ്റ്റാറ്റെടുത്ത്‌ ആവശ്യക്കാര്‍ക്ക്‌ കൊടുക്കില്ല ?
ഈ വിഷയത്തില്‍ ഇരയായ നടി ഇപ്പോള്‍ പുലര്‍ത്തുന്നത്‌ വളരെ കുറ്റകരമായ മൗനമാണ്‌. 

 കാരണം ഇന്ത്യന്‍ ക്രിമിനല്‍ നടപടി നിയമ പ്രകാരം സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണ അതീവ രഹസ്യമായി ഇന്‍ ക്യാമറ നടപടികളിലൂടെ നടത്തുന്നത്‌ അവരുടെ സാമൂഹിക ജീവിതത്തില്‍ പില്‍ക്കാലത്തു ഒരു പോറല്‍ പോലുമുണ്ടാകരുത്‌ എന്ന മുന്‍വിധിയോടുകൂടിയാണ്‌. അതി ക്രൂരമായി നടന്ന ഒരു ബലാത്‌കാരത്തിനും തട്ടിക്കൊണ്ടുപോകലിനും ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ ഉള്ളതും ഇല്ലാത്തതുമായ കഥകളും, സംഭവങ്ങളും എല്ലാം ആ കുറ്റപത്രത്തിലുണ്ടാകും. ഒരുനാള്‍ വിചാരണ കഴിഞ്ഞു വിധി വരും അത്‌ എന്തായാലും ഇരയ്‌ക്ക്‌ ഈ സമൂഹത്തില്‍ ജീവിക്കണം എന്നത്‌ യാഥാര്‍ഥ്യമാണ്‌. ഇക്കണക്കിനു പോയാല്‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍പോലും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രചരിപ്പിക്കാന്‍ ഇത്തരക്കാര്‍ മടിക്കുമോ? ഒരുപാടു അനുഭവങ്ങള്‍ നമുക്ക്‌ മുന്‍പില്‍ ഇല്ലേ ?

പ്രതികരിക്കേണ്ടവര്‍ മിണ്ടുന്നില്ല, എന്നിരുന്നാലും ഇതെല്ലാം കണ്ടും കേട്ടും മിണ്ടാതെയിരിക്കാന്‍ സാധിക്കാത്തതിനാല്‍ .. ഫോട്ടോസ്റ്റാറ്റ്‌ ഗൂഡാലോചനയില്‍ വിശദമായ അന്വേഷണം നടത്തി വസ്‌തുതകള്‍ പുറത്തു കൊണ്ടുവരണം എന്നാവശ്യപ്പെട്ടു സംസ്ഥാന മുഖ്യമന്ത്രിക്കും, പോലീസ്‌ മേധാവിക്കും, പോലീസ്‌ കംപ്ലൈന്റ്‌ അതോറിറ്റിക്കും പരാതി നല്‍കുകയാണ്‌. ശ്രീജിത്ത്‌ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക