Image

ഗ്രാമസുഹൃത്ത് ബാബു (കെ.വി.ഭുവനേന്ദ്രനാഥ്) ഗ്രാമ ജീവിതം എന്നേക്കുമായി മതിയാക്കി യാത്രയായി.

മനു മക്കപ്പുഴ Published on 07 December, 2017
ഗ്രാമസുഹൃത്ത് ബാബു (കെ.വി.ഭുവനേന്ദ്രനാഥ്) ഗ്രാമ ജീവിതം എന്നേക്കുമായി മതിയാക്കി യാത്രയായി.
മക്കപ്പുഴ:റാന്നി പഴവങ്ങാടി മുന്‍ പഞ്ചായത്തു മെംമ്പറും, മക്കപ്പുഴ ഗ്രാമവാസികളുടെ പ്രിയപ്പെട്ട സുഹൃത്തുമായിരുന്ന ബാബു മേടയില്‍ (കെ.വി.ഭുവനേന്ദ്രനാഥ്) ഗ്രാമ സേവനം എന്നേക്കുമായി മതിയാക്കി അന്ത്യ യാത്രയായി. കഴിഞ്ഞ ദീര്‍ഘകാലം മക്കപ്പുഴ ഗ്രാമപ്രദേശത്തിന്റെ വികസനത്തിനു വേണ്ടി റാന്നി എം എല്‍ എ രാജു എബ്രഹാമിനോടൊപ്പം കൈകോര്‍ത്തു നിന്ന് പ്രവര്‍ത്തിച്ച  ബാബു കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിന്‍ ബലത്തോട് രണ്ടു തവണ പഴവങ്ങാടി പഞ്ചായത്തു ഭരണ സമിതിയിലെ അംഗമായിരുന്നു.

ഗ്രാമ വാസികളുടെ എല്ലാ ദുരിതങ്ങളിലും ഓടിയെത്തി സഹായം എത്തിച്ചേരുന്ന പരേതന് ജാതി ഭേദമെന്യേ സുഹൃത്തുക്കളുടെ നല്ലൊരു കൂട്ടമുണ്ടായിരുന്നു.

മരണ വാര്‍ത്ത അറിഞ്ഞ നൂറു കണക്കിന് സുഹൃത്തുക്കള്‍ ഗള്‍ഫില്‍ നിന്നും അമേരിക്കയില്‍ നിന്നും ജര്മനിയില് നിന്നും  പരേതന്റെ ഭാര്യ കല, മകന്‍  മനു എന്നിവരെ ഫോണ് വിളിച്ചു അനുശോചനം അറിയിച്ചു.

പരേതന്റെ ഭൗതീക ശരീരം വ്യാഴാഴ്ച രാവിലെ മക്കപ്പുഴയിലുള്ള വസതിയില്‍ എത്തിക്കും. ശവസംസ്‌കാരം വൈകിട്ട് മൂന്നിന് വീട്ടു വളപ്പില്‍ നടത്തപ്പെടും.

(മരണ വിവരം അറിയിച്ചത്:
മനു മക്കപ്പുഴ... 98460 67816)

ഗ്രാമസുഹൃത്ത് ബാബു (കെ.വി.ഭുവനേന്ദ്രനാഥ്) ഗ്രാമ ജീവിതം എന്നേക്കുമായി മതിയാക്കി യാത്രയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക