Image

ചാണക്യതന്ത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള നായക കഥാപാത്രമായി ഉണ്ണി മുകുന്ദന്‍

Published on 07 December, 2017
ചാണക്യതന്ത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള നായക കഥാപാത്രമായി ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ ഉണ്ണി മുകുന്ദന്‍ എത്തുമെന്നാണ് വിവരം. അല്‍പ്പം തന്ത്രവും തട്ടിപ്പുമൊക്കെയുള്ള കഥാപാത്രമാണിതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.

നായകനാണെങ്കിലും ചില നെഗറ്റിവ് വശങ്ങള്‍ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിനുണ്ടാകും. ആക്ഷന് പ്രാധാന്യമുള്ള ത്രില്ലര്‍ ചിത്രമായാണ് ചാണക്യ തന്ത്രം ഒരുക്കുന്നത്. ശക്തമായ ഒരു പ്രണയ കഥയും ചിത്രത്തിലുണ്ട്. കൊച്ചിയായിരിക്കും പ്രധാന ലൊക്കേഷന്‍.

അനൂപ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ദിനേശ് പള്ളത്ത് തിരക്കഥ നിര്‍വഹിക്കുന്ന ചാണക്യ തന്ത്രത്തിന് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക