Image

ഇടതു സര്‍ക്കാരുകളോടു കേന്ദ്രത്തിനു പ്രത്യേക മനോഭാവമെന്ന് മുഖ്യമന്ത്രി

Published on 07 December, 2017
ഇടതു സര്‍ക്കാരുകളോടു കേന്ദ്രത്തിനു പ്രത്യേക മനോഭാവമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്നുണ്ടായ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിറണായി വിജയന്‍. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാരിന് പ്രത്യേക മനോഭാവമാണുള്ളതെന്ന് പിണറായി ആരോപിച്ചു. ഓഖി ദുരന്തത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രിയെ മാത്രം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞത് ഈ മനോഭാവത്തിന്റെ തെളിവാണെന്നും പിണറായി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കായി സര്‍ക്കാര്‍ പുതിയ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നെന്ന റിപ്പോര്‍ട്ടുകളും പിണറായി തള്ളി. സംസ്ഥാനത്തെത്തുന്ന രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും പോലുള്ള വിവിഐപികള്‍ക്കു സുരക്ഷാ ഭീഷണിയുണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നതെന്നും ഇക്കാര്യങ്ങള്‍ മനസിലാക്കാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ മാത്രം ലക്ഷ്യമിട്ട് ചില മാധ്യമങ്ങള്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരക്ഷാ ഭീഷണിയുള്ള സ്ഥലങ്ങളില്‍ ഇതിനു മുന്പും സഞ്ചരിച്ചിട്ടുള്ള ആളാണു താനെന്നും ഇനിയും അത് തുടരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക