തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ അധിക്ഷേപ പരാമര്‍ശവുമായി കേരള കോണ്‍ഗ്രസ്എം. കാനത്തെ കുശിനിക്കാരന് എന്നു വിളിച്ച പാര്‍ട്ടി നേതാവ് എന്‍.ജയരാജ് എംഎല്‍എ, മാണി ഗ്രൂപ്പ് ഇടതുമുന്നണിയില്‍ പ്രവേശിക്കാന്‍ അപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കാനം രാജേന്ദ്രന് ഇടതുമുന്നണിയിലെ വെറും കുശിനിക്കാരന് മാത്രമാണ്. ഇടതു മുന്നണിയിലേക്കുള്ള പ്രവേശനത്തില്‍ തീരുമാനം പറയേണ്ടത് കാരണവന്മാരാണ്. അവിടെ കുശിനിക്കാരന് എന്തു കാര്യം ജയരാജ് എംഎല്‍എ പറഞ്ഞു. കേരള കോണ്‍ഗ്രസ്എം ഒരു മുന്നണിയില്‍ പ്രവേശിക്കാനും അപേക്ഷ നല്കി കാത്തിരിക്കുന്നില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.