Image

സ്വവര്‍ഗ വിവാഹത്തിന് ഓസ്ട്രിയന്‍ സുപ്രീം കോടതിയുടെ പച്ചക്കൊടി

Published on 07 December, 2017
സ്വവര്‍ഗ വിവാഹത്തിന് ഓസ്ട്രിയന്‍ സുപ്രീം കോടതിയുടെ പച്ചക്കൊടി

ബെര്‍ലിന്‍: സ്വവര്‍ഗ പ്രേമികള്‍ക്ക് പരസ്പരം വിവാഹം കഴിക്കാന്‍ ഓസ്ട്രിയന്‍ സുപ്രീം കോടതി അനുമതി നല്‍കി. 2019 മുതലാണ് ഉത്തരവിന് പ്രാബല്യം.

സ്വവര്‍ഗ വിവാഹങ്ങള്‍ തടയുന്നത് വിവേചനപരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ കോടതിയുടെ സുപ്രധാന ഉത്തരവ്. ഇതിനകം 15 യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കിക്കഴിഞ്ഞു. 2001ല്‍ നെതര്‍ലന്‍ഡ്‌സാണ് ഇതിനു തുടക്കം കുറിച്ചത്.

സ്വവര്‍ഗവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് 2009ല്‍ രണ്ടു യുവതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി പ്രസ്താവം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക