Image

ലണ്ടനില്‍ സംഗീത സായാഹ്നം 'സ്‌നേഹ സങ്കീര്‍ത്തനം’ 26 ന്

Published on 07 December, 2017
ലണ്ടനില്‍ സംഗീത സായാഹ്നം 'സ്‌നേഹ സങ്കീര്‍ത്തനം’ 26 ന്

ഡഗന്‍ഹാം: പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും ഗായിക മിന്‍മിനിയും ഒരുക്കുന്ന സംഗീത സായാഹ്നം സ്‌നേഹ സങ്കീര്‍ത്തനം’ ലണ്ടനിലെ ഡഗന്‍ഹാമിലുള്ള ഫാന്‍ഷേവ് കമ്യൂണിറ്റി ഹാളില്‍ ഡിസംബര്‍ 26ന് (ചൊവ്വ) നടക്കും. 

2500ഓളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ട പ്രശസ്ത സംഗീത സംവിധായകനാണ് പീറ്റര്‍ ചേരാനല്ലൂര്‍. ആത്മീയ ഗാനാലാപനങ്ങളും വചന പ്രഘോഷങ്ങളും കൊണ്ട് സന്പന്നമായ ഒരു സ്‌നേഹ സങ്കീര്‍ത്തനത്തില്‍ കെ.ജെ. നിക്‌സണ്‍, സുനില്‍ കൈതാരം, ബൈജു കൈതാരം, നൈഡന്‍ പീറ്റര്‍ തുടങ്ങിയവരും പങ്കെടുക്കും. 

വിവരങ്ങള്‍ക്ക്: പ്രകാശ് ഉമ്മന്‍ 07786282497, സോണി 07886973751.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക