Image

അമേരിക്കന്‍ മലയാളി കുവൈറ്റ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു

Published on 07 December, 2017
അമേരിക്കന്‍ മലയാളി കുവൈറ്റ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു
കുവൈത്ത്: ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ കഴിഞ്ഞശേഷം ന്യൂയോര്‍ക്കില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അമേരിക്കന്‍ മലയാളി കുവൈറ്റ് എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു കുഴഞ്ഞുവീണു മരിച്ചു. ന്യൂയോര്‍ക്കില്‍ പ്രവാസി മലയാളിയായ കൊല്ലം കഴുതുരുട്ടി എടപ്പാളയം സ്വദേശി ജോസഫ് ബസേലിയോസ് ആണ് മരിച്ചത്. 

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കുവൈത്ത് എയര്‍പോര്‍ട്ടില്‍ നിന്നും കേരളത്തിലേക്കുള്ള ഫ്‌ളൈറ്റിന്റെ ട്രാന്‍സിറ്റില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ഭാര്യ ബഹളം വച്ചപ്പോള്‍ സഹയാത്രികരും എയര്‍പോര്‍ട്ട് അധികൃതരും ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടില്‍ മക്കളെ കാണാന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു അന്ത്യം. 

അന്നമ്മയെ എയര്‍പോര്‍ട്ട് അധികൃതര്‍ പിന്നീട് ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലേക്ക് മാറ്റി. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക