Image

2017 ലെ ഇ-മലയാളി പേഴ്‌സണ്‍ ഓഫ് ദി ഇയര്‍

Published on 07 December, 2017
2017 ലെ ഇ-മലയാളി പേഴ്‌സണ്‍ ഓഫ് ദി ഇയര്‍
പോയ വര്‍ഷം ഓര്‍മ്മയാകാന്‍ ദിവസങ്ങള്‍ മാത്രം. നമ്മളില്‍ പലരും ഈ വര്‍ഷത്തെ വെല്ലുവിളികളേയും പരീക്ഷണങ്ങളേയും അതിജീവിച്ചവരാണ്. ചിലരാകട്ടെവിജയങ്ങള്‍ നേടുകയോ വലിയ കാര്യങ്ങള്‍ ചെയ്യുകയോ ഉണ്ടായി.
എന്തുകൊണ്ട് ഇത്തരം വിജയം നേടിയവരെ ഇ-മലയാളിയുടെ താളുകളിലൂടെ ആദരിച്ചു കൂടാ?
നാം അവരെ ആദരിച്ചില്ലെങ്കില്‍ വേറെ ആരാണു അത് ചെയ്യുക?

കഴിഞ്ഞ വര്‍ഷം അപൂര്‍വമായ നേട്ടങ്ങള്‍ കൊയ്തവരെ നിങ്ങള്‍ക്ക്പരിചയമുണ്ടെങ്കില്‍ അവരുടെ പേരു വിവരങ്ങള്‍ അറിയിക്കുക. അവരെപ്പറ്റി ഫീച്ചര്‍തയ്യാറാക്കി പ്രസിദ്ധീകരിക്കാം. അവരില്‍ നിന്നും പേഴ്‌സണ്‍ ഓഫ് ദി ഇയര്‍തെരെഞ്ഞെടുക്കാം.

വിജയിയെ ഇ-മലയാളിയുടെ അവാര്‍ഡ് സമ്മാന വേദിയില്‍ ആദരിക്കും

ചിലര്‍ വ്യക്തിപരമായ വിജയങ്ങള്‍ കൈവരിച്ചപ്പോള്‍ മറ്റു ചിലര്‍ സമൂഹ നന്മക്കുതുകുന്ന വലിയ കാര്യങ്ങള്‍ ചെയ്തു. രണ്ടു കുട്ടരും അഭിനന്ദനം അര്‍ഹിക്കുന്നവര്‍ തന്നെ. കല, ശാസ്ത്രം, സാഹിത്യം, ബിസിനസ്, രാഷ്ട്രീയം, കാരുണ്യ പ്രവര്‍ത്തനം തുടങ്ങി വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെപറ്റി അറിയാനും അവരില്‍ നിന്നു പഠിക്കാനും ഇതൊരു അവസരമൊരുക്കുമെന്നു കരുതുന്നു. അവരെ ആദരിക്കുന്നതിലൂടെ നമ്മുടെ സമൂഹവൂം ആദരിക്കപ്പെടുന്നു.

ഇ-മലയാളി പത്രാധിപസമിതി: editor@emalayalee.com

ഇ-മലയാളി, വായനകാര്‍ക്കായൊരുങ്ങുന്ന ഒരു സമ്പൂര്‍ണ്ണ പ്രസിദ്ധീകരണം.
എഴുത്തുകാരുടേയും അഭ്യുദയകാംക്ഷികളുടേയും പ്രിയമിത്രം. എപ്പോഴും നിങ്ങളുടെ വിരല്‍ തുമ്പുകളില്‍...
Join WhatsApp News
James Mathew, Chicago 2017-12-07 20:16:15
വെറുതെ കുറെ ന്യുസും, സാഹിത്യവും, അച്ചായന്മാരുടെ സംഘടനാ വിശേഷവും വിളമ്പുന്നതിൽ നിന്ന് വ്യത്യസ്തമായി സമൂഹ നന്മ, കേരളത്തിന്റെ തനിമയാർന്ന വിശേഷങ്ങൾ, പ്രവാസി മലയാളികളുടെ ജീവിതത്തിൽ നിന്നുമുള്ള നിറമുള്ള നിമിഷങ്ങൾ അവരുടെ
അമേരിക്കൻ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങൾ എന്നിവയിലേക്ക് ഇ മലയാളി കടന്നു ചെല്ലുന്നത് പ്രശംസനീയമാണ്.  മതമെന്ന് കേട്ടാൽ വാളെടുത്ത് തുള്ളുന്നവർ ഇത്തരം അറിയിപ്പുകൾ കാണാത്തത് കഷ്ടം. വിദ്യാധരൻ സാർ ഇത് കണ്ട് തന്റെ അഭിപ്രായം അറിയിച്ച് എല്ലാവരെയും ബോധവാന്മാരാക്കുമെന്നു ആശിക്കുന്നു.
A reader 2017-12-07 23:03:29
നല്ല മനുഷ്യരെ ആർക്കും വേണ്ടാത്ത കാലമാണിത് എഡിറ്ററെ .  ട്രംപ് ടൈംസ് മാഗസിന്റെ പേഴ്സൺ ഓഫ് ദി ഇയർ ആയി വരുമെന്ന് പ്രതീക്ഷിച്ചിരുന്നിരുന്നു എന്നാണ് അയാൾ കരുതിയിരുന്നത്.  അമേരിക്കൻ സെനറ്റിലും, കോൺഗ്രസിലും മനുഷ്യ സേവനം, ധാനധർമ്മം, തുടങ്ങി സ്ത്രീകളുടെ നന്മയ്ക്കായി പ്രവർത്തിച്ചിരുന്നവരുടെ പരിപാടി സ്ത്രീകളുടെ മൂടിന് പിടിക്കുക, പാവാടക്കത്ത് കയ്യിടുക,  തുടങ്ങിയവയാണ് .   പക്ഷെ അതൊന്നും ഇല്ലാത്ത ഒരാളെ എനിക്കറിയാം.   പക്ഷെ  അയാൾക്ക്  മുഖമില്ല അഡ്രസ്സ് ഇല്ല.   എന്നാൽ മിക്കവാറും നിങ്ങളുടെ പ്രതികരണ കോളത്തിൽ കാണാം . അയാൾ മറ്റാരുമല്ല വിദ്യാധരൻ മാസ്റ്റർ തന്നെ അദ്ദേഹത്തിന് ഈ വർഷത്തെ പേഴ്സൺ ഓഫ് ഇ മലയാളി അവാർഡ് കൊടുക്കുക.  എന്റെ വോട്ട് അദ്ദേഹത്തിന് 
A Reader 2017-12-08 09:21:55

Americayil valedutha ella acayanmarum velichapadayi! Kattilum,methayum okke ezhuthikkazhinju!!

Eeyideyayi ezhuthukarude bahulyam koodiyo ennoru sanneham. Oru thalayinakkatha pratheeshikkunnu!!!

vayankaaran 2017-12-08 19:11:26
വിദ്യാധരൻ സാറിനു അവാർഡ് കൊടുക്കുന്നത് വിദ്യാധരൻ സാറിന്റെ പടവും വിവരങ്ങളും ഇ മലയാളിയിൽ വായിക്കാമല്ലോ.
andrew 2017-12-09 15:46:51
Be what you are, don't pretend to be something for the award.

Happiness is an inner state of mind hidden deep within, but overflows vibrantly and emits radiance on the paths to the tranquil shores of bliss.

To be happy; you must be true to yourself. Like a Gardner in the garden tendering with love all the plants. But if you are a hypocrite, you are away from your garden and bliss when comes dancing to the garden, you are not there. You will miss her embrace and warm kisses. The hypocrite can never relax on the shores of bliss because he is always busy in the act of pretension.

You want to be happy, peaceful and enjoy your life; be what you are.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക