Image

ഓഖി ദുരന്തമുഖത്ത് സഹായഹസ്തവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ കൊടുങ്ങല്ലൂരില്‍

അനില്‍ കെ പെണ്ണുക്കര Published on 07 December, 2017
ഓഖി ദുരന്തമുഖത്ത് സഹായഹസ്തവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ കൊടുങ്ങല്ലൂരില്‍
ആഗോള മലയാളികളെ ഒരുമയുടെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഓഖി ദുരന്തമുഖത്തു സഹായ ഹസ്തവുമായി എത്തിയത് .കൊടുങ്ങല്ലൂര്‍ എറിയാട് എ എം ഐ യു പി സ്കൂളില്‍ ഓഖി പുനരധിവാസ ക്യാംപില്‍ കഴിയുന്ന എണ്‍പത്തിയഞ്ചിലധികം വരുന്ന സ്ത്രീകളും അമ്മമാരും,കുട്ടികളും അടങ്ങിയ കുടുംബങ്ങള്‍ക്കാണ് വസ്ത്രങ്ങള്‍ അടങ്ങിയ കിറ്റുമായി എത്തിയത്.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി ആനിലിബുവിന്റെ നേതൃത്വത്തിലാണ് ദ്രുതഗതിയില്‍ ഈ പ്രവര്‍ത്തനം തുടങ്ങിയത്.കൊടുങ്ങല്ലൂര്‍ എറിയാട് എ എം ഐ യു പി സ്കൂളില്‍ ഓഖി പുനരധിവാസ ക്യാംപില്‍ കഴിയുന്ന എണ്‍പത്തിയഞ്ചിലധികം വരുന്ന സ്ത്രീകളുടെയും ,അമ്മമാരുടെയും ,കുഞ്ഞുങ്ങളുടെയും ജീവിത സാഹചര്യങ്ങളെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഈ മേഖലയില്‍ ഉടന്‍ സഹായം എത്തിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി ആനിലിബു ഋല മലയാളിയോട് പറഞ്ഞു.

അമേരിക്കയിലെ ഇവന്റ് മാനേജ്‌മെന്റ് രംഗത്തുനിന്നും സാമൂഹ്യ പ്രവര്‍ത്തന രംഗത്തു സജീവമാകുവാന്‍ തയാറെടുക്കുന്ന ആനി ലിബുവിന്റെ വ്യക്തിപരമായ ബന്ധങ്ങളും ഈ സഹായം എത്തിക്കുന്നതില്‍ സഹായമായി.ഈ വലിയ യത്‌നത്തില്‍ പങ്കാളികളായ സുഹൃത്തുക്കള്‍ക്ക് നന്ദി അറിയിക്കുവാനും ആനി ലിബു മറന്നില്ല.

കൊടുങ്ങല്ലൂര്‍ തീരമേഖലയില്‍ കടല്‍ക്ഷോഭം വളരെ ശക്തിയായ മേഖലയാണ്.എറിയാട് എ.എം.ഐ.യു.പി സ്കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പില്‍ 87 കുടുംബങ്ങള്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എറിയാട് ചന്ത, ആറാട്ടുവഴി കടപ്പുറങ്ങളിലാണ് കടല്‍ക്ഷോഭം അതിരൂക്ഷമായി അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ അഴീക്കോട് ചാമക്കാല റോഡിന്റെ അഞ്ഞൂറ് മീറ്റര്‍ അകലെ വരെ കടല്‍ എത്തി മടങ്ങി. സന്നദ്ധ സംഘടനകളും, പൊതുപ്രവര്‍ത്തകരും തീരദേശത്ത് സഹായവുമായി എത്തുന്നുണ്ട്.പ്രധാനമായും ഭക്ഷണം ആയിരുന്നു പലരും എത്തിക്കുന്നത്.മാരിയുടുക്കാന്‍ വസ്ത്രങ്ങള്‍ ആവശ്യമാണെന്ന് പത്രവാര്‍ത്ത വന്നത് അത്തരത്തില്‍ ഒരു സഹായം അടിയന്തിരമായി വേണമെന്ന് തോന്നിയതുകൊണ്ട് വളരെ പെട്ടന്ന് ഈ സഹായം എത്തിക്കുകയായിരുന്നു.

ഇതിനോടകം 70ല്‍ അധികം രാജ്യങ്ങളില്‍ സംഘടന പ്രവിന്‍സുകളും യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞ ഡബ്ലിയുഎംഎഫ് എന്ന സംഘടന രൂപികരിച്ച് ഒരു വര്‍ഷം കഴിയുന്ന അവസരത്തില്‍ 2017 നവംബര്‍ ആദ്യവാരം വിയന്നയില്‍ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമത്തത്തിലാണ് ഗ്ലോബല്‍ ചെയര്‌പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത് .പ്രധാനമായും ജീവകാരുണ്യ രംഗത്തു സംഘടനയെ കൂടുതല്‍ സജീവമാക്കുവാനാണ് തന്റെയും,പുതിയ കമ്മിറ്റിയുടെയും ലക്ഷ്യം .അതിന്റെ ഭാഗമായാണ് പെട്ടന്ന് സഹായം കിട്ടേണ്ട ഓഖി ദുരന്തമുഖത്തു സഹായവുമായി എത്തിയത്.

ഗ്ലോബല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ സിന്ധു സജീവ്‌സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് ശ്രീ സിദ്ധിക്ക്, സെന്‍ട്രല്‍ സോണ്‍ പാട്രണ്‍ നജീബ് ഖാന്‍, ഗ്ലോബല്‍ സ്‌പോര്‍ട് കോഓര്‍ഡിനേറ്റര്‍ ഷീല നെല്‍സണ്‍, സെന്‍ട്രല്‍ സോണ്‍ പട്രോണ്‍ മോഹന്‍ദാസ് എലത്തൂര്‍, സെന്‍ട്രല്‍ സോണ്‍ മെമ്പര്‍ സൈനുദ്ധീന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഈ സഹായം കൊടുങ്ങല്ലൂരില്‍ വിതരണം ചെയ്തത് .

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 39 പേരടങ്ങിയ വിപുലമായ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് സംഘടനയെ നയിക്കുന്നത്. 9 പേരടങ്ങിയ ഗ്ലോബല്‍ ക്യാബിനറ്റും 30 പേര്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചേര്‍ന്നതാണ് ഡബ്ലിയുഎംഎഫ് ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി.

ഓസ്ട്രിയയില്‍ നിന്നുള്ള പ്രിന്‍സ് പള്ളിക്കുന്നേല്‍ ഗ്ലോബല്‍ ചെയര്‍മാനായും, നൗഷാദ് ആലുവ (സൗദി അറേബ്യ), ഗോപാലന്‍ ടി.കെ (ഇന്ത്യ), ആനി ലിബു (അമേരിക്ക) എന്നിവര്‍ ഗ്ലോബല്‍ വൈസ് ചെയര്‍ പദവിയിലും,ഫ്രാന്‍സില്‍ നിന്നുള്ള സുബാഷ് ഡേവിഡ് ഗ്ലോബല്‍ സെക്രട്ടറിയായും, ജോയിന്റ് സെക്രട്ടറിമാരായി സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), അരുണ്‍ മോഹന്‍ (സ്വീഡന്‍) എന്നിവരും ഗ്ലോബല്‍ ട്രെഷററായി ഷമീര്‍ യുസഫും (സൗദി അറേബ്യ), ഗ്ലോബല്‍ കോഓര്‍ഡിനേറ്ററായി ഓസ്ട്രിയയില്‍ നിന്നുള്ള വര്‍ഗീസ് പഞ്ഞിക്കാരനും തിരഞ്ഞെടുക്കപ്പെട്ട വിപുലമായ കമ്മിറ്റിയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.

ഓഖി ദുരന്തമുഖത്ത് സഹായഹസ്തവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ കൊടുങ്ങല്ലൂരില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക