Image

ന്യു യോര്‍ക്കിലെ ക്വീന്‍സില്‍ കാണാതായ അമര്‍ജിത് കൗറിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു

പി.പി. ചെറിയാന്‍ Published on 07 December, 2017
ന്യു യോര്‍ക്കിലെ ക്വീന്‍സില്‍ കാണാതായ  അമര്‍ജിത് കൗറിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു
ക്യൂന്‍സ് (ന്യൂയോര്‍ക്ക്): രണ്ടു ദിവസം മുമ്പ് (ഡിസംബര്‍ 5 ചൊവ്വ) ബാങ്കിലേക്കു പോയ അമര്‍ജിത് കൗര്‍ (34) എന്ന ഗര്‍ഭിണിയെ കണ്ടെത്താന്‍ പോലീസ് പൊതുജന സഹായം അഭ്യര്‍ത്ഥിച്ചു,

ചൊവ്വാഴ്ച രാവിലെ 9.30-നു ഓസോണ്‍ പാര്‍ക്കിലെ 128-ം സ്ട്രീറ്റിലെവീട്ടില്‍ നിന്നും പോയ കൗര്‍114-മത് സ്ട്രീറ്റിനും ലിബര്‍ട്ടി അവന്യൂവിനും സമീപമുള്ള പെയ്ഡ് പാര്‍ക്കിംഗില്‍ കാര്‍ പാര്‍ക്ക് ചെയ്ത് രണ്ടു ബ്ലോക്ക് അകലെയുള്ള ചേയ്‌സ് ബാങ്കിലേക്ക് ചെക്ക് ഡിപ്പോസിറ്റ് ചെയ്യാന്‍ എത്തിയതായിരുന്നു. ഡെപ്പോസിറ്റ് ചെയ്തശേഷം പാര്‍ക്ക് ചെയ്തിരുന്ന ബെന്‍സ് കാറിലേക്ക് മടങ്ങിവന്നില്ല. ഏഴു വയസുള്ള ഇരട്ട പുത്രന്മാരെ  സ്‌കൂളില്‍ നിന്നു പിക്ക് ചെയ്യേണ്ടതായിരുന്നു. സ്‌കൂളില്‍ നിന്നു വിളിച്ചപ്പോഴാണു ഭര്‍ത്താവ് ലക് വിന്ദര്‍ മുള്‍ട്ടാനി (47) വിവരമറിയുന്നത്.

തുടര്‍ന്നു ജി.പി.എസ് സംവിധാനം ഉപയോഗിച്ച് ബെന്‍സ് കാര്‍ കിടക്കുന്ന സ്ഥലം മുള്‍ട്ടാനി കണ്ടെത്തി. അടുത്തുള്ള കടയിലെ വീഡിയോ പരിശോധിച്ചപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്ത കൗര്‍ നടന്നു പോകുന്നതു കണ്ടു. 

അഞ്ചു മണിയോടെ ഭര്‍ത്താവ് പോലീസിനെ വിളിച്ചു. പക്ഷെ മുള്‍ട്ടാനിയില്‍ നിന്നു റിപ്പോര്‍ട്ട് തേടാന്‍ പോലീസ് വിസമ്മതിച്ചു. അവര്‍ ഹോസ്പിറ്റലുകളില്‍ പരിശോധന നടത്തി. മുള്‍ട്ടാനിയുടെഫോണ്‍ കോള്‍ അടിസ്ഥാന രഹിതമെന്നു പോലീസ് പറഞ്ഞതോടെ അയാള്‍ ഇന്റേണല്‍ അഫയേഴ്‌സ് ബ്യൂറോയെ വിളിച്ചു. തുടര്‍ന്നു പുലര്‍ച്ചെ 4.45-നാണു ഡിറ്റക്ടിവുമാര്‍ അയാളുടെ മൊഴിയെടുക്കുന്നത്. ഈ കാലതാമസം അന്വേഷിക്കുമെന്നു അധിക്രുതര്‍ അറിയിച്ചു.

കാറില്‍ കണ്ടെത്തിയ കൗറിന്റെ ഫോണില്‍ അപരിചിതമായ ഒരു നമ്പറുണ്ടായിരുന്നു. അതിലേക്കു വിളിച്ചപ്പോള്‍ ഡെബ്റ്റ് കളക്ഷനു വിളിച്ചതാണെന്നും നമ്പര്‍ മാറിപ്പോയി എന്നും മറുപടി കിട്ടി. എന്നാല്‍ അയാളുമായി 5 മിനിറ്റോളം സംസാരിച്ചിട്ടുണ്ട്.

15 വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയില്‍ യാതൊരു കുടുംബ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും സൗമ്യമായ പെരുമാറ്റമാണ് കൗറില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്നും ഭര്‍ത്താവ് പറഞ്ഞു. ആറാഴ്ച ഗര്‍ഭിണിയാണു കൗര്‍.

അഞ്ചടി നാലിഞ്ച് ഉയരവും, 195 പൗണ്ടും ഉള്ള ഇവര്‍ അപ്രത്യക്ഷമാകുമ്പോള്‍ ബ്ലാക് ലോംഗ്സ്ലീവ് ഷര്‍ട്ടും മഞ്ഞ പാന്റുമാണ് ധരിച്ചിരുന്നതെന്നും വിവരം ലഭിക്കുന്നവര്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ (1 800 577 8477, 1 888 577 4782) എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു 


Daily News

A pregnant Queens, New York, woman has disappeared under mysterious circumstances, leaving behind a worried family — and evidence of a suspicious phone call, police sources said.

Complicating the probe was an hours-long delay in the police response, with the NYPD Internal Affairs Bureau investigating why responding officers initially ruled the report unfounded.

Amarjit Kaur, 34, left her home on 128th St. near 107th Ave. in Ozone Park about 9:30 a.m. Tuesday and was supposed to pick up her twin 7-year-old sons at school in the afternoon.

She never showed up and when school officials called her husband, Lakhwinder Multani, 47, he launched his own investigation, police sources said.

“I'm worried,” Multani said. “They (police) are still working on it. They are checking every camera.”

Using a GPS, Multani found his wife’s red Mercedes parked on 113th St. at Liberty Ave. by the Chase bank where she went earlier in the day.

Multani asked workers at a nearby cell phone store to review their surveillance video, which showed Kaur, who is six weeks pregnant, parking the car at 10:30 a.m. and walking away, sources said. The car was ticketed for an expired parking meter shortly before 12:30 p.m.

Her husband called police shortly before 5 p.m.

The responding officers didn’t take a report from Multani, even though they went to more than one hospital looking for his wife.

In fact, the cops said Multani’s call was unfounded. When he heard that, Multani called IAB and police went to his home a second time, at about 1 a.m. Wednesday. Still, detectives not sent to interview him until about 4:15 a.m., Multani claims.

“The failure to take a report is under review,” said Lt. John Grimpel, a NYPD spokesman.

Kaur’s cell phone was inside her car and showed she had a phone conversation with somebody whose number the husband didn’t recognize, sources said.

He called the number and a man who answered said he was looking to collect a debt but dialed the wrong number.

The conversation lasted five minutes and police are trying to figure out if the man has anything to do with Kaur’s disappearance, sources said.

“The police have the phone number now,” Multani said.

Kaur was last seen wearing yellow pants and a black shirt. 


Police describe Kaur as about 5-foot-4, 195 pounds with a medium build. She was last seen wearing a black long sleeved shirt and yellow pants.

Kaur’s phone was found inside her car.

Anyone with information in regards to the missing person is asked to call the NYPD’s Crime Stoppers Hotline at 1-800-577-TIPS (8477) or for Spanish, 1-888-57-PISTA (74782).  The public can also submit their tips by logging onto the Crime Stoppers website or by texting their tips to 274637 (CRIMES) then enter TIP577.

ന്യു യോര്‍ക്കിലെ ക്വീന്‍സില്‍ കാണാതായ  അമര്‍ജിത് കൗറിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചുന്യു യോര്‍ക്കിലെ ക്വീന്‍സില്‍ കാണാതായ  അമര്‍ജിത് കൗറിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക