Image

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ 'കോണ്‍ഗ്രസ്സിന്‌ ജയ്‌' വിളിച്ച്‌ രത്‌ന വ്യാപാരികള്‍

Published on 08 December, 2017
 ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ 'കോണ്‍ഗ്രസ്സിന്‌ ജയ്‌' വിളിച്ച്‌ രത്‌ന വ്യാപാരികള്‍
സൂററ്റ്‌: ഗുജറാത്ത്‌ നിയസഭാ തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ ബി.ജെ.പിക്ക്‌ നേരെ കടുത്ത പ്രതിഷേധം ഉയര്‍ത്തി രത്‌ന വ്യാപാരികള്‍. സൂററ്റ്‌ മണ്ഡലത്തില്‍ നിന്ന്‌ മത്സരിക്കുന്ന കാന്തി ബലാറിനു നേരെയാണ്‌ വ്യാപാരികള്‍ പ്രതിഷേധിച്ചത്‌.

 സൂററ്റിനടുത്തുള്ള മഹിതര്‍പുര ഡയമണ്ട്‌ മാര്‍ക്കറ്റില്‍ കാന്തി ബലാറിന്റെ റാലിക്ക്‌ നേരെയാണ്‌ ജനങ്ങള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്‌. ബിജെപിയുടെ കൊടികളും തോരണങ്ങളും വലിച്ചെറിഞ്ഞ വ്യാപാരികള്‍ കോണ്‍ഗ്രസ്സിന്‌ ജയ്‌ വിളിച്ച്‌ തെരുവുകളിലേക്ക്‌ ഇറങ്ങുകയായിരുന്നു.

ഒരുകാലത്ത്‌ ബി.ജെ.പി ഭൂരിപക്ഷ പ്രദേശമായിരുന്ന മഹിതപുര രണ്ടായിരത്തിലധികം രത്‌ന വ്യാപാരികളുടെ കേന്ദ്രം കൂടിയാണ്‌. എകദേശം 350 കോടിയോളം രൂപ ഒരു ദിവസം ഇവര്‍ക്ക്‌ വ്യാപാരത്തിലൂടെ ലഭിക്കുന്നുണ്ട്‌. അതുകൂടാതെ പാട്ടിദാര്‍ സമുദായത്തിന്റെ ഒരു പ്രധാന സ്വാധീന മേഖല കൂടിയാണ്‌ ഈ പ്രദേശം.

പാട്ടീദാര്‍ സ്വാധീനമുള്ള മേഖലകളിലെ പ്രശ്‌നങ്ങള്‍ പഠിക്കാനോ, പ്രചരണം നടത്താനോ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നില്ല എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക