Image

ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രം മാര്‍ച്ച് 29ന്

Published on 08 December, 2017
ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രം മാര്‍ച്ച് 29ന്

തെലുങ്കിലും തമിഴിലും വിഖ്യാതയായ നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം മഹാനടി മാര്‍ച്ച് 29ന് തിയറ്ററുകളിലെത്തും. കീര്‍ത്തി സുരേഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ലോഗോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു എന്ന സവിശേഷതയുമുണ്ട്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമ ഘട്ടത്തിലാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക