Image

ഫോക്കസ് ഫെസ്റ്റ് 2018 ജനുവരി 26 ന്

Published on 08 December, 2017
ഫോക്കസ് ഫെസ്റ്റ് 2018 ജനുവരി 26 ന്

കുവൈത്ത്: കുവൈത്തിലെ കംപ്യൂട്ടര്‍ ഡിസൈനിഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്‌സ്) കുവൈറ്റ് പതിനൊന്നാമത് വാര്‍ഷിക ആഘോഷമായ ന്ധഫോക്കസ് ഫെസ്റ്റ് 2018’’ ജനുവരി 26 ന് ഖൈത്താന്‍ കമ്യൂണിറ്റി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

ജബരിയ മെഡിക്കല്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഡിസില്‍വ ജോണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ റാഫിള്‍ കൂപ്പണ്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ സലിംരാജ് ഐഐഇ ചെയര്‍മാന്‍ ജോസഫ് പണിക്കര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി റോയ് ഏബ്രഹാം, ട്രഷറര്‍ സിറാജുദ്ദീന്‍ ഇസ്മായില്‍ വെബ് മാസ്റ്റര്‍ മുഹമ്മദ് റഷീദ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക