Image

ക്രിസ്തുമസ് ഷോപ്പിംഗ് വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 08 December, 2017
ക്രിസ്തുമസ് ഷോപ്പിംഗ് വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായി പ്രത്യേകിച്ച് മലയാളികളുടെ വിശേഷങ്ങളുമായി ഈയാഴ്ച്ച ലോക മലയാളികളുടെ മുന്നില്‍ എത്തുകയാണ് ഏഷ്യനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പ് ക്രിസ്തുമസ് ഗിഫ്റ്റ് ഷോപ്പിംഗ് വാര്‍ത്തകളുമായി. അമേരിക്കയില്‍ ക്രിസ്തുമസ് സീസണ്‍ ആരംഭിച്ചതോടെ വഴിയോരങ്ങളിലും വീടുകളിലും ഉത്സവ പ്രതീതിയാണ്. അലങ്കാര വിളക്കുകള്‍ കൊണ്ടു വീട് അലങ്കരിക്കുന്നതിനും, ക്രിസ്തുമസ് ഗിഫ്റ്റ് വാങ്ങുന്നതും ഈ ഹോളിഡേ സീസണിന്റെ പ്രത്യേകതയാണ്. ഈ കാഴ്ച്ചകളോടൊപ്പം, അമേരിക്കയിലെ ടോപ്പ് യങ്ങ് സൈന്റിസ്റ്റ് ആയി ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ഗീതാജ്ഞലി റാവുവിനെ തിരഞ്ഞെടുത്തതിന്റെയും,  എവഞ്ജര്‍ ഇന്‍ഫിനിറ്റി എന്ന സിനിമയുടെ ട്രെയിലര്‍ സര്‍വകാല റെക്കോര്‍ഡുകളും തിരുത്തി കൊണ്ട് പുറത്തറക്കിയതിന്റെയും വിശേഷങ്ങളും ഈയാഴ്ച്ചത്തെ യൂ.എസ്.റൗണ്ടപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ കാലിഫോര്‍ണിയയില്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീയുടെ ഭീകരതയുടെ നേര്‍ക്കാഴ്ച്ചകളും ഈ എപ്പിസോഡില്‍ കാണാം. കൊച്ചിയിലെ പ്രശസ്ത തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു, ചിക്കാഗോയില്‍ പുതിയ സംഘടന രൂപീകരിച്ചു. ഈ എപ്പിസോഡിലെ മറ്റൊരു പ്രത്യേക പരിപാടി, സിനിമ പിന്നണി ഗായിക രഞ്ജിനി ജോസുമായി സിന്ന ചന്ദ്രന്‍ നടത്തുന്ന അഭിമുഖ സംഭാഷണമാണ്. ഇങ്ങനെ ഒട്ടനവധി അമേരിക്കന്‍ കാഴ്ച്ചകളുമായി ഈയാഴ്ച്ച ഏഷ്യനെറ്റ് യൂ.എസ്. റൗണ്ടപ്പ് വീണ്ടും എത്തുകയാണ് ലോക മലയാളികളുടെ മുന്നില്‍.
ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക