Image

എന്‍ . ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍

Published on 28 June, 2011
എന്‍ . ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍
തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി എന്‍ .ശക്തനെ തിരഞ്ഞെടുത്തു. ചോദ്യോത്തര വേളയ്ക്കുശേഷം രാവിലെ 9.30 നാണ് തിരഞ്ഞെടുപ്പ് നടന്നത്. സി.പി.ഐ യിലെ ഇ.എസ്.ബിജിമോളെ ആറ് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശക്തന്‍ ഡെപ്യൂട്ടി സ്‌പീക്കറായത്. യു.ഡി.എഫിലെ എന്‍ . ശക്തന് 73 വോട്ടുകള്‍ ലഭിച്ചു. എല്‍ .ഡി.എഫിലെ ഇ.എസ്. ബിജിമോള്‍ 67 വോട്ടുനേടി.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഗതാഗതമന്ത്രിയായിരുന്നു എന്‍ .ശക്തന്‍. ഇത്തവണ കാട്ടാക്കട മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അടക്കമുള്ളവര്‍ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക