അധികാരത്തിലേറി മൂന്നര
വര്‍ഷത്തിനുള്ളില്‍ മോഡി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 3,755 കോടി രൂപ.
2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള കാലയളവിലെ കണക്കാണിത്. വിവരാവകാശ
നിയമ പ്രകാരം നല്കിയ അപേക്ഷയിലാണ് വിവരങ്ങള്‍ ലഭ്യമായത്.ഗ്രേറ്റര്‍ നോയ്ഡ
കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനായ രാംവീര് തന്‍വര്‍
ആണ് അപേക്ഷ നല്‍കിയത്.
ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങള്‍,
പൊതുസ്ഥലങ്ങള്‍ എന്നിവയില്‍ പരസ്യം ചെയ്യുന്നതിന് 37,54,06,23,616 രൂപ
ചെലവഴിച്ചതായി വാര്‍ത്താവിനിമയ മന്ത്രാലയം വിവരാവകാശ അപേക്ഷയില്‍ മറുപടി നല്കി.
സര്‍ക്കാറിന്റെ പ്രധാന പദ്ധതികള്‍ക്കുള്ള ബജറ്റിനേക്കാള്‍ കൂടുതലാണ്ത്