Image

ഓഖി ദുരന്തം; ചെല്ലാനത്തെ നിരാഹാര സമരം ഒത്തുതീര്‍പ്പായി

Published on 09 December, 2017
ഓഖി ദുരന്തം; ചെല്ലാനത്തെ നിരാഹാര സമരം ഒത്തുതീര്‍പ്പായി


ഓഖി ചുഴലിക്കാറ്റ്‌ ദുരിതം വിതച്ച ചെല്ലാനത്ത്‌ നാട്ടുകാര്‍ നടത്തി വന്ന റിലേ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കി. ആറാം ദിവസമായ ഇന്ന്‌ സമരക്കാരുമായി ജില്ലാ കളക്ടറും ജനപ്രതിനിധികളും ചേര്‍ന്ന്‌ നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം. സമരക്കാര്‍ മുന്നോട്ടു വെച്ച പ്രധാനപ്പെട്ട ആറ്‌ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ്‌ സമരം അവസാനിപ്പിച്ചത്‌.

എന്നാല്‍ കാണാതായ മത്സ്യ തൊഴിലാളികളെ ഉടന്‍ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ തിരുവനന്തപുരത്ത്‌ തീരദേശവാസികള്‍ ദേശീയ പാത ഉപരോധം നടത്തുകയാണ്‌. ഇന്ന്‌ രാവിലെയാണ്‌ ഉപരോധം ആരംഭിച്ചത്‌. ജില്ലാ കളക്ടര്‍, മന്ത്രി മേഴ്‌സികുട്ടിയമ്മ എന്നിവര്‍ നേരിട്ടെത്തി തങ്ങളോട്‌ ചര്‍ച്ച നടത്തണമെന്നുമാണ്‌ സമരക്കാരുടെ ആവശ്യം. അതേസമയം ചെല്ലാനത്തെ സമരം ഒത്തു തീര്‍പ്പായ പശ്ചാത്തലത്തില്‍ അംഗീകരിച്ച ആവശ്യങ്ങള്‍ കാലതാമസം വരുത്താതെ തീര്‍പ്പാക്കണമെന്നും സമരക്കാര്‍ വ്യക്തമാക്കി.


കടല്‍തീരത്ത്‌ അടിയന്തിരമായി കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. കടല്‍ഭിത്തി നിര്‍മ്മാണം ഫ്രെബുവരി അവസാനത്തോടെ ആരംഭിക്കുമെന്ന്‌ ചര്‍ച്ചയില്‍ തീരുമാനമായി. ചെല്ലാനം പ്രദേശത്ത്‌ സൗജന്യ റേഷന്‍ നല്‍കാനും ധാരണയായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക