അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭാ
തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പു തുടങ്ങി. 89 സീറ്റുകളിലാണ് ഇന്ന്
വോട്ടെടുപ്പ് നടക്കുന്നത്.സൌരാഷ്ട്ര , തെക്കന്‍ ഗുജറാത്ത് , സൂറത്ത് എന്നീ
മേഖലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്കെത്തുന്നു .രാവിലെതന്നെ മോശമില്ലാത്ത പോളിങ്
രേഖപ്പെടുത്തി.
977 സ്ഥാനാര്‍ഥികളാണ് ഇന്ന് മല്‍സരിക്കുന്നത്. 2.12 കോടി
വോട്ടര്‍മാര്‍ക്ക് ഇന്ന് സമ്മതിദാനാവകാശം ഉപയോഗിക്കാം. എല്ലാവരും വോട്ടവകാശം
വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വിജയ് രൂപാനി മത്സരിക്കുന്ന രാജ്കോട്ട് വെസ്റ്റ്
മണ്ഡലത്തിലും ഇന്നാണ് പോളിങ് . തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക്
കടന്നപ്പോള്‍ ബിജെപിക്ക് വിജയപ്രതീക്ഷ കുറഞ്ഞിരിക്കയാണ്.