Image

യു. എ.ഇ ലോകത്തിനു നല്‍കുന്നത് സുരക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം: മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാര്‍റി

Published on 09 December, 2017
യു. എ.ഇ ലോകത്തിനു നല്‍കുന്നത് സുരക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം: മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാര്‍റി

ദുബൈ: യു.എ.ഇ നാല്‍പ്പത്തിയാറാം ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ സമാധാനത്തിനും സുരക്ഷക്കും പേരുകേട്ട രാഷ്ട്രമായി യു.എ.ഇ മാറിയ സന്തോഷമാണ് ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കാനുള്ളതെന്ന് ദുബൈ ജനറല്‍ ഡയറക്റ്ററേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (എമിഗ്രേഷന്‍) ഡയറക്റ്റര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാര്‍റി അഭിപ്രായപെട്ടു.ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ പിന്നിട്ട നാല്പത്തിയാറു വര്‍ഷങ്ങള്‍ പുരോഗതിയുടേതും സമൃദ്ദിയുടേതുമാണ്. ലോകത്തിന്റെ എല്ലാ ദിക്കുകളില്‍ നിന്നുമെത്തുന്ന മനുഷ്യര്‍ ഈ രാജ്യത്തിന്റെ ആതിഥ്യം സ്വീകരിക്കുന്നു. തദ്ദേശീയരായ ജനങ്ങളോടൊപ്പം ചേര്‍ന്ന് വിദേശികളും ഈ നാട് കെട്ടിപ്പടുക്കാന്‍ കഠിന പ്രയത്‌നം ചെയ്തിട്ടുണ്ട്.ഈ ആഘോഷ വേളയില്‍ അവരുടെ സേവനങ്ങള്‍ കൂടി അനുസ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന വികസന കുതിപ്പാണ് യു. എ.ഇയെ കലോകത്തിന് പ്രിയങ്കരമാക്കുന്നത്. രാഷ്ട്ര ശില്പികളിടേയും നായകരുടെയും ധിഷണയും കാഴ്ചപ്പാടുകളും മാറ്റത്തിന്റെ വേഗതക്ക് ആക്കം കൂട്ടിയ കഥ കൂടിയാണ് യു.എ.ഇ യുടേത് എന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാര്‍റി കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടുകളിലൂടെ രൂപം കൊണ്ട ഇന്ത്യയു.എ.ഇ ബന്ധം സാമൂഹിക സാംസ്‌കാരിക, സാമ്പത്തിക മേഖലകളിലൊക്കെയും ആഴത്തിലുള്ള സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്നും,  ഇന്ത്യ അറബ് ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ആത്മ ബന്ധം ഊട്ടി ഉറപ്പിക്കാന്‍ ദുബായ് കെഎംസിസി എല്ലാ വര്‍ഷവും നടത്തുന്ന ആഘോഷ പരിപാടികള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയെ കേട്ടിപടുക്കുനത്തില്‍ ഇന്ത്യന് സമൂഹത്തിന് നിര്‍ണായക പങ്ക്:സാദിഖലി ശിഹാബ് തങ്ങള്‍
യു.എ.ഇ യെ കെട്ടിപടുക്കുന്നതില്‍ സ്വദേശികളെക്കാള്‍ പങ്ക് വഹിച്ചവരാണ് വിദേശികള്‍, പ്രത്യേഗിച്ച് ഇന്ത്യക്കാരെന്ന് ഇവിടുത്തെ ഭരണാധികാരികള്‍ അംഗീകരിച്ച കാര്യമാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപെട്ടു. 46മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസരിക്കുക്കയായിരുന്നു അദ്ദേഹം.അറബികളുടെ മാനുഷിക സ്‌നേഹം മഹത്തരമാണ്,സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരെയും വളര്‍ത്തുകയെന്നതാണ് അവര്‍ സ്വീകരിചിട്ടുള്ള മാര്‍ഗം.നാട്ടില്‍ മടിയന്മാരായി നടക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ ഇവിടെയെത്തുമ്പോള്‍ ഊര്‍ജ്വസ്വലമാകുന്നു.കൂടുതല്‍ ഉത്തരവാദിത്വത്തോടെയും ആത്മാര്‍ത്ഥതയോടെയും  ജോലി ചെയുന്നു.കൃത്യ നിര്‍വഹണത്തില്‍ കൃത്യതയുള്ളവരാണ് ഇന്ത്യക്കാരെന്ന ബോധ്യമാണ് പരസ്പര വിശ്വാസവും  ബന്ധങ്ങളും ദൃഡമാക്കാനും ഊഷ്മളമാക്കാനും സഹായിച്ചത്.സമ്പത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകും ഇതെല്ലം ക്ഷമയോടെയും വിവേകത്തോടെയും നേരിട്ട് ജീവിത വിജയം ഉറപ്പാകുന്നതോടൊപ്പം  പോറ്റു നാടിനോട് നന്ദി കാണിക്കുകയും വേണമെന്ന് തങ്ങള്‍ സദസ്സിനെ ഓര്‍മിപിച്ചു
യു.എ.ഇയുടേത് തുല്യതയില്ലാത്ത വിശാല മനസ്‌കത :ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ദുബൈ: തുല്യതയില്ലാത്ത വിശാല മന്‌സ്‌കതയാണ് യു.എ.ഇ യുടെ ആത്ഭുതാവാഹമായ വളര്‍ച്ചക്ക് കളമൊരുക്കിയതെന്നും, ഭരണാധികാരികളുടെ സഹിഷ്ണുതയും സ്‌നേഹപൂര്‍വ്വകമായ സഹവര്‍ത്തിത്വവുമാണ് അതിന് വിഴികാട്ടിയെതെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപെട്ടു. 46മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറം നാട്ടുകാരുടെ തോളില്‍ കയ്യിട്ട് നിര്‍ത്താനുള്ള ഇവരുടെ വൈധക്ത്യം ഒന്ന് വേറെ തന്നെയാണ്. വിവിധ കാരണങ്ങള്‍ പറഞ്ഞ് നിരവധി രാഷ്ട്രങ്ങള്‍ വിദേശികളെ പുറത്താക്കുമ്പോള്‍ ഇവിടെ അവരെ സ്‌നേഹത്തോടെ സ്വീകരിക്കുന്നു.ദീര്‍ഘദൃഷ്ടിയുള്ള രാഷ്ട്ര ശില്‍പ്പികളുടെ ഈ നയമാണ് പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹം അധിവസിച്ചിരുന്ന ഈ നാടിനെ വികസിത രാജ്യങ്ങള്‍ക്ക് മുന്നിലെത്തിച്ചത്.

     വികസനം അലക്കുന്നതിന്റെ മാനദണ്ഡം സാമ്പത്തികമല്ല,വലിയ സമ്പത്തുള്ളവര്‍ ദാരിദ്രരായിട്ടുണ്ട്,ദരിദ്രര്‍ സമ്പത്തുള്ളവരുമായിട്ടുണ്ട്.മീന്‍ പിടിച്ചും കൃഷി നടത്തിയും ജീവിച്ചിരുന്ന തീരെ വിദ്യാഭ്യാസമില്ലാത്ത ഒരു ജനതയെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയും സാമ്പത്തിക ഭദ്രതയുള്ള രാഷ്ട്രമാക്കി മാറ്റുകയും ചെയ്തതിന്റെ പിന്നിലെ വിജയ രഹസ്യം സൌഹൃദത്തിന്റെ നയമാണ്.സാമ്പത്തിക വര്‍ണ്ണപൊലിമ നൈമിഷികമാണെന്ന ദീര്‍ഘവീഷണം സാമൂഹ്യ സുരക്ഷ നടപടിയിലൂടെ ബാലന്‍സ് ചെയ്ത് പോവുന്ന ക്രെഡിറബിലിറ്റിയാണ് എന്ന കണ്ടെത്തല്‍, മനുഷ്യാവകാശ ധ്വംസനത്തിന് പകരം സംരക്ഷണം ഉറപ്പാകുകയും വന്നു എന്നത് മാതൃകാപരമാണെന്ന് ഇ.ടി കൂടിചെര്‍ത്തു.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്കുള്ള ദുബൈ കെ.എം.സി.സി യുടെ പുരസ്‌ക്കാരം ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഒ.ഋ വിപുല്‍ നല്‍കി.  

ദുബൈ കെ.എം.സി.സി പ്രഖ്യാപിച്ച വ്യവസായ രംഗത്തെ പ്രമുഖ അവാര്‍ഡുകള്‍  മുസ്തഫ പാറപ്പുറത്ത്(ഹ്യൂമണ്‍ വെല്‍ഫയര്‍ അവാര്‍ഡ്),സഹീര്‍ സ്‌റ്റോറീസ്(ബിസിനസ്സ് പേഴ്‌സണാലിറ്റി  ഓഫ് ദി ഇയര്‍ അവാര്‍ഡ് ),നിയാസ് കണ്ണേത്ത്(ബിസിനസ്സ്  എക്‌സലന്‍സി അവാര്‍ഡ് ),റഫീഖ് ടി.എ (ഇന്നവേറ്റീവ് ബിസിനസ്സ് പേഴ്‌സണാലിറ്റി അവാര്‍ഡ്),ഷിയാസ് സുല്‍ത്താന്‍ (യങ്ങ് എന്റെര്‍പ്രിണര്‍ അവാര്‍ഡ്) എന്നിവര്ക്ക് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി നല്‍കി.

ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച ചടങ്ങ് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഒ.ഋ വിപുല്‍ ഉള്‍പ്പെടെ യു.,എ.ഇ യിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ട്രഷറര്‍ എ.സി ഇസ്മായില്‍ നന്ദിയും പറഞ്ഞു.ഹാഫിസ് ഹസം ഖിറാഅത്ത് നടത്തി.

ഫോട്ടോ അടികുറിപ്പ്:  1. ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനംദുബൈ എമിഗ്രേഷന്‍ ഡയറക്റ്റര്‍ ജനറല്‍ ഒ.ഋ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി ഉദ്ഘാടനം ചെയ്യുന്നു.

2.ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു.

3.ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തുന്നു.






യു. എ.ഇ ലോകത്തിനു നല്‍കുന്നത് സുരക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം: മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാര്‍റി
യു. എ.ഇ ലോകത്തിനു നല്‍കുന്നത് സുരക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം: മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാര്‍റി
യു. എ.ഇ ലോകത്തിനു നല്‍കുന്നത് സുരക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം: മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാര്‍റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക