Image

ആത്മീയ ഉണര്‍വേകി 'എറൈസ് ബ്രിസ്‌റ്റോള്‍' 10 ന്

Published on 09 December, 2017
ആത്മീയ ഉണര്‍വേകി 'എറൈസ് ബ്രിസ്‌റ്റോള്‍' 10 ന്

ബ്രിസ്‌റ്റോള്‍: ദേശ ഭാഷാ വ്യത്യാസമില്ലാതെ വിശ്വാസികള്‍ക്ക് ആത്മീയ അഭിഷേകം ചൊരിഞ്ഞുകൊണ്ട് ബ്രിസ്‌റ്റോള്‍ കേന്ദ്രീകരിച്ച് സെഹിയോന്‍ യൂറോപ്പ് അഭിഷേകാഗ്‌നി മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന 'എറൈസ് ബ്രിസ്‌റ്റോള്‍' ഡിസംബര്‍ 10ന് (ഞായര്‍) നടക്കും. 

സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് ശുശ്രൂഷകള്‍. സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ജപമാല, രോഗശാന്തി ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയോടെ രാത്രി ഏഴിന് സമാപിക്കും. സ്പിരിച്വല്‍ ഷെയറിംഗിനും കുന്പസാരത്തിനും സൗകര്യമുണ്ടായിരിക്കും.

എറൈസ് ബ്രിസ്‌റ്റോള്‍ പൂര്‍ണമായും ഇംഗ്ലീഷിലുള്ള ധ്യാനവും രോഗശാന്തി ശുശ്രൂഷയുമാണ്. 

വിലാസം:ST.VINCENT DE PAUL RC CHURCH, EMBLETON ROAD
SOUTHMEAD, BRISTOL BS10 6DS.

വിവരങ്ങള്‍ക്ക്: ഡീക്കന്‍ ജോസഫ് ഫിലിപ്പ് 07912413445, ജോര്‍ജ് തകരന്‍ 07811197278.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക