Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണം

Published on 09 December, 2017
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണം

സൂറിച്ച്: ജന്മനാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും നൊന്പരങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്യുന്ന സുമനസുകളായ സ്വിസ് മലയാളികള്‍ക്കായി സ്വിസ് ചങ്ങാതിക്കൂട്ടം ഒരു പുതുവത്സര സമ്മാനം ഒരുക്കുന്നു. ചിന്തിപ്പിച്ചും രസിപ്പിച്ചും സദസുമായി സംവദിച്ചും പ്രഭാഷണത്തിലൂടെ സാമൂഹിക ഇടപെടലുകള്‍ നടത്തുന്ന ശബ്ദമാന്ത്രികന്‍ ഡോ. സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണം 2018 മാര്‍ച്ച് 10 ന് നടക്കും. 

വൈകുന്നേരം അഞ്ചിന് സൂറിച്ചിലെ ഹോര്‍ഗനില്‍ നടക്കുന്ന പ്രഭാഷണത്തിലെ മുഖ്യ വിഷയം ഇന്ത്യന്‍ മതനിരപേക്ഷത ഇന്നലെ, ഇന്ന്, നാളെ എന്നതാണ്. തുടര്‍ന്നു വിഷയത്തില്‍ സംവാദവും നടക്കും. പ്രവേശനവും ലഘുഭക്ഷണവും സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

മാതൃഭാഷാസ്‌നേഹത്തിന്റെ അമ്മിഞ്ഞപ്പാല്‍ മധുരം, മനസില്‍ കാത്തു സൂക്ഷിക്കുന്ന സ്വിസ്മലയാളികള്‍, വാട്‌സ് ആപ്പ് നവയുഗ മീഡിയ വഴി ഒത്തുചേര്‍ന്ന ഒരു ചെറുകൂട്ടമാണ് സ്വിസ് ചങ്ങാതിക്കൂട്ടം. 

സ്വിസ് മലയാളികള്‍ക്ക് വിജ്ഞാന പ്രദമായ ഒരു സന്ധ്യയൊരുക്കുക എന്ന ആശയമാണ്, സോഷ്യല്‍ മീഡിയയിലൂടെ ലോകമലയാളികള്‍ക്കെല്ലാം സുപരിചിതനായ സുനില്‍ സാറിനെ ക്ഷണിക്കാന്‍ ചങ്ങാതിക്കൂട്ടത്തിനു പ്രേരണയായത്. ഡോ.സുകുമാര്‍ അഴീക്കോടിനുശേഷം മലയാള നാടിന് ലഭിച്ച വരദാനമാണ് ഡോ. സുനില്‍ പി. ഇളയിടം.

വിവരങ്ങള്‍ക്ക്: ടോം കുളങ്ങര 0041763356557.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക