Image

അബാസിയയില്‍ സൗജന്യ മെഡിക്കല്‍ ക്യാന്പ്

Published on 09 December, 2017
അബാസിയയില്‍ സൗജന്യ മെഡിക്കല്‍ ക്യാന്പ്

കുവൈത്ത്: കുവൈറ്റ് മലയാളി സമാജത്തിന്റെ  നേതൃത്വത്തില്‍ അബാസിയ അല്‍നഹില്‍ ക്ലിനിക്കില്‍ (പോലീസ് സ്‌റ്റേഷന്‍ റോഡ്) ഡിസംബര്‍ 15ന് (വെള്ളി) രാവിലെ ഏഴു മുതല്‍ 12 വരെ സൗജന്യ മെഡിക്കല്‍ ക്യാന്പ് നടത്തുന്നു. 

സൗജന്യ മെഡിക്കല്‍ ചെക്കപ്പും എല്ലാ വിഭാഗങ്ങളിലുമുള്ള ഡോക്ടര്‍മാരുടെ കീഴില്‍ സൗജന്യ പരിശോധനയും സേവനവും ഇവിടെ ലഭ്യമാണ്. എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കുവൈത്ത് മലയാളി സമാജത്തിനുവേണ്ടി മെഡിക്കല്‍ ക്യാന്പ് കമ്മിറ്റി അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: അബാസിയ 50074272, 99598755, 66142320, 50124177, 97769344, 97438406, 66345644, 65956625, 66412430, 51150944, 65849043 ഫാഹഹീല്‍: 55509856, 65012898, 66401074, 97438406.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക