ഡാളസ്: ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ
മലബാര്‍ ഫൊറോനാ കാത്തലിക് ഇടവകയില്‍ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഈ
വര്‍ഷത്തെ ക്രിസ്മസ് കരോളിനു തുടക്കം കുറിച്ചു.
ക്രിസ്തുദേവന്റെ തിരുപിറവിയുടെ ഗാനങ്ങള്‍ ഉദ്ഘോഷിച്ചും ഉണ്ണിയേശുവിന്റെ
തിരുസ്വരൂപവും പ്രാര്ഥനാസ്തുതികളുമായി ഇടവകാംഗളുടെ ഭവനങ്ങള്‍
സന്ദര്‍ശിച്ചാണ് ഇത്തവണയും കരോള്‍. പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കി
കുടുംബങ്ങള്‍ കരോളിനെ വരവേല്‍ക്കുന്നു.
ഡിസംബര്‍ ഒമ്പതിനു ആര്‍ലിങ്ടന്‍-ഗ്രാന്‍ഡ് പ്രയറി കുടുംബ യൂണിറ്റില്‍ നടന്ന
കരോളിനു വികാരി ഫാ. ജോഷി എളമ്പാശ്ശേരിലില്, കൈക്കാരന് ജോസഫ് (മോന്‍സി)
വലിയവീട്, പാരീഷ് കൗണ്‍സില്‍ കുടുംബ യൂണിറ്റ് പ്രതിനിധി അലക്സ് ചാണ്ടി
എന്നിവര്‍ നേതൃത്വം നല്കി. ഷാജി തോമസിന്റെ നേതൃത്വത്തില്‍ ഗായകസംഘം
കരോള്സംഘത്തിനു ആവേശം പകര്‍ന്നു.