Image

പതിനാറാമതു ഇന്‍ഡോ സ്വിസ് ഇന്‍ഡോര്‍ ഗെയിംസ് ഫെബ്രുവരി 24 ന്

Published on 10 December, 2017
പതിനാറാമതു ഇന്‍ഡോ സ്വിസ് ഇന്‍ഡോര്‍ ഗെയിംസ് ഫെബ്രുവരി 24 ന്

സൂറിച്ച്: ഇന്‍ഡോ സ്വിസ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പതിനാറാമതു ഇന്‍ഡോ സ്വിസ് ഇന്‍ഡോര്‍ ഗെയിംസ് ഫെബ്രുവരി 24 നു നീതര്‍ഹാസനില്‍ നടക്കും.

കായിക വിനോദത്തിലൂടെ ദേശീയോദ്ഗ്രഥനം എന്നതാണ് ഇന്‍ഡോ സ്വിസ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആപ്തവാക്യം. ഈ വര്‍ഷം കൊച്ചുകുട്ടികള്‍ക്കായി പെയിന്റ്റിംഗ് മത്സരവും , വനിതകള്‍ക്കായുള്ള ഫണ്‍ മത്സരങ്ങള്‍, മുതിര്‍ന്നവര്‍ക്കായുള്ള കാരംസ്, ചെസ്, പ്ലയിംഗ് കാര്‍ഡ് മത്സരങ്ങള്‍ എന്നിവയും നടക്കും .

ഫെബ്രുവരി 24നു രാവിലെ പത്ത് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. യുവാക്കള്‍ക്ക് വേണ്ടിയുള്ള ടേബിള്‍ ഫുട്‌ബോളാണ് ഈ വര്‍ഷത്തെ പ്രത്യേകതയെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക