Image

ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധനത്തിനുശേഷം നൂറിലധികം പേരെ പിടികൂടി

Published on 10 December, 2017
ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധനത്തിനുശേഷം നൂറിലധികം പേരെ പിടികൂടി

വിയന്ന: കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്ത് ബുര്‍ഖ നിരോധനം നിലവില്‍ വന്നതിനുശേഷം നൂറിലധികം പേരെ പോലീസ് പരിശോധിച്ചതായി വിയന്ന പോലീസ് വക്താവ് വ്യക്തമാക്കി. ഇതില്‍ 30 ശതമാനം കേസുകളും സ്‌കാര്‍ഫ് ഉപയോഗിച്ച് മുഖം മറച്ചതായിരുന്നു.

മൂന്നില്‍ രണ്ടു ഭാഗം ബുര്‍ഖ അല്ലെങ്കില്‍ നിബാബ് ധരിച്ച് പൊതു സ്ഥലങ്ങളില്‍ എത്തിയതിനായിരുന്നു പരിശോധന. എന്നാല്‍ ഇതിനെതിരായി മുസ്ലീം സ്ത്രീകളുടെ വക്താവ് രംഗത്തെത്തി. അവരുടെ അഭിപ്രായത്തില്‍ ഈ നിയമം മൂലം 3 ദൂഷ്യവശങ്ങളാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.

ഭാരക്കുറവ്, വിയന്നയില്‍ നിന്നും മുസ്ലിം വനിതകള്‍ പാലായനം ചെയ്യുന്നു, മൂന്നാമതായി മുറിക്കുള്ളില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരായി തീരുന്നു. പരിശോധനയ്ക്ക് വിധേയരായ ചില സ്ത്രീകള്‍ തങ്ങള്‍ ഇനി മേലാല്‍ പുറത്തിറങ്ങില്ലെന്ന് പറഞ്ഞു വീടുകളില്‍ തന്നെ ഇരിക്കുന്നു. 

എന്നാല്‍ പോലീസ് കേസ് ചാര്‍ജുചെയ്ത കോടതികളിലെത്തിയ കേസുകള്‍ നിരവധി കോടതികളില്‍ നടന്നുവരുന്നു. അതില്‍ ഒന്നില്‍ ഒരു മനോരോഗ വിദഗ്ധയ്ക്ക് 50 യൂറോ പിഴ കോടതി വിധിച്ചിരുന്നു. സ്‌കാര്‍ഫുകൊണ്ട് മുഖം മറച്ചു എന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ ഇവര്‍ പിഴയൊടുക്കാന്‍ തയാറാകാതെ ഈ നിയമത്തിനെതിരായി കോടതിയിലെത്തുകയായിരുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക