Image

ജോഷ്വ ജോര്‍ജ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്

ബി. ജോണ്‍ കുന്തറ Published on 10 December, 2017
ജോഷ്വ ജോര്‍ജ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്
ഹൂസ്റ്റന്‍: അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റായി ജോഷ്വ ജോര്‍ജ്, 499 വോട്ട് നേടി എതിര്‍ സ്ഥാനാര്‍ഥി സുരേഷ് രാമക്രുഷണനെ പരാജയപ്പെടുത്തി (350 വോട്ട്.)

അസ്സോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ജോഷ്വ ജോര്‍ജ്ഇപ്പോള്‍ ബിസിനസ്സ് രംഗത്തു പ്രവര്‍ത്തിക്കുന്നു.
ഇദ്ദേഹത്തിന്റ്റെ പാനലില്‍ മത്സരിച്ച 11 സ്ഥാനാര്‍ത്ഥികളില്‍ ഒന്‍പതുപേര്‍ വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച റെജി ജോണ്‍ (411 വോട്ട്), എതിര്‍ പാനലില്‍ നിന്നുള്ള റോണി ജേക്കബ് (422 വോട്ട്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ജോഷ്വ ജോര്‍ജിന്റെ പാനലില്‍ വിജയിച്ചവര്‍: വിനോദ് വാസുദേവന്‍ (573 വോട്ട്); മോന്‍സി പി. കുര്യാക്കോസ് (560): രാജന്‍ യോഹന്നാന്‍ (538); മാര്‍ട്ടിന്‍ ജോണ്‍ (532); ആന്‍ഡ്രുസ് ജേക്കബ് (519); സുനില്‍ മേനോന്‍ (514); ഏബ്രഹാം തോമസ് (അച്ചന്‍ കുഞ്ഞ്- 453):ഡോ. മാത്യു വൈരമണ്‍ (413);തോമസ് മാത്യു (ബാബു മുല്ലശേരില്‍-392)

മറ്റുള്ളവര്‍ക്കു ലഭിച്ച വോട്ടുകള്‍:സാജന്‍ ഉതുപ്പ്-378; തോമസ് സക്കറിയാ-343; മാത്യു തോട്ടം-336; മാത്യുസ് മുണ്ടക്കല്‍-327: രമേഷ് അത്തിയോടി-289; സൈമണ്‍ വി. ചാക്കോ-277; തോമസ് ടി തയ്യില്‍-273; റെജി വര്‍ഗീസ്-269: തോമസ് മാത്യു (ജോജോ-269); തോമസ് വര്‍ഗീസ്-243: സകി കെ. ജോസഫ്-187: വര്‍ഗീസ് ഇ.കെ-168

വോട്ടര്‍മാരുടെ ബാഹുല്യം മൂലം കേരളാ ഹൗസിലേയ്ക്കുള്ള റോഡില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് പ്രത്യേക സെക്യൂരിറ്റിക്കാരെ നിയമിക്കേണ്ടി വന്നു.എല്ലാം വളരെ ഭംഗിയായി നടന്നുവെന്നു ഇലകഷന്‍ കമ്മീഷണര്‍ ബാബു തെക്കേക്കര, അംഗങ്ങളായ ജോണ്‍ കുന്നക്കാട്ട്, വത്സന്‍ മഠത്തിപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു.
ഏതാണ്ട് അര്‍ത്ഥരാത്രിക്കു മുന്‍പ് വോട്ടെണ്ണല്‍ കഴിഞ്ഞു പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ വിലക്കുണ്ടായിട്ടും അവസാന ഘട്ടത്തില്‍ പരസ്പരമുള്ള ചെളിവാരിയെറിയലും ഉണ്ടായി. വാട്ട്‌സ് ആപ്പ്, ഫെസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെയായിരുന്നു പ്രചാരണം

ഈ സംഘടന 1987-ല്‍ തുടങ്ങിയതാണ്. പിന്നീടതു വളര്‍ന്നു. സ്വന്തമായി ഒരു കെട്ടിടം വാങ്ങുന്നതിനു സാധിച്ചു. പിന്നീട് ആ സ്ഥലം വിറ്റശേഷം കുറേക്കൂടി വിശാലമായൊരു സ്ഥലവും കെട്ടിടവും കൂടിവാങ്ങി ഇന്നിവിടെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.

അമേരിക്കയിലെ രണ്ടു പ്രധാന മലയാളി പ്രസ്ഥാനങ്ങളായ ഫൊക്കാനാ, ഫോമാ, ഇവയെ രണ്ടിനേയും ഒരു പഷാഭേദവും ഇല്ലാതെ തുണക്കുന്നു.
1125 കുടുംബങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്.

പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മൂന്നാമനായ അലക്‌സാണ്ടര്‍ തോമസിനു 8 വോട്ട് കിട്ടി. ഇലക്ഷനില്ലാതെ ആരും ജയിക്കണ്ട എന്ന ചിന്താഗതിയുള്ളവരുടെ സ്ഥാനാര്‍ഥിയാണു താനെന്നും ഇലക്ഷനുള്ളതിനാല്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിനു പ്രസക്തി ഇല്ലെന്നും അലക്‌സാണ്ടര്‍ തോമസ് അറിയിച്ചിരുന്നു.

പ്രസിഡന്റടിനെയും 14 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയുമാണു തെരെഞ്ഞെടുത്തത്. ഡയറക്ടര്‍ ബോര്‍ഡാണു പിന്നീട് സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ടു വനിതാ പ്രതിനിധികളും യൂത്ത് പ്രതിനിധിയുമുണ്ട്. സുരേഷ് രാമക്രുഷ്ണന്റെ പാനലിലുള്ള യുവജന പ്രതിനിധി ലക്ഷ്മി പീറ്റര്‍എതിരില്ലാതെ നേരത്തെ വിജയിച്ചിരുന്നു

അതുപോലെ ജോഷ്വ ജോര്‍ജിന്റെ പാനലിലുള്ള വനിതാ പ്രതിനിധികളായ പൊന്നു പിള്ള, മേരിക്കുട്ടി ഏബ്രഹാം എന്നിവരും എതിരില്ലാതെ ജയിച്ചു. ജോഷ്വയോടൊപ്പം പാനലില്‍ മത്സരിച്ച മുന്‍ ഫോമാ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഇപ്പോഴത്തെ മാഗ് പ്രസിഡന്റ് തോമസ് ചെറുകര എന്നിവര്‍ ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായും എതിരില്ലാതെ വിജയിച്ചിട്ടുണ്ട്.

ഡയറക്ടര്‍ ബോര്‍ഡിലേക്കു അവശേഷിച്ച11 സീറ്റില്‍ ഇരു പാനലിലെ 22 പേരും സ്വതന്ത്രനായി റെജി ജോണും ആണു മത്സരിച്ചത്.

യുവതലമുറയെ കൂടുതലായി സംഘടനയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനം ജോഷ്വ ജോര്‍ജും പാനലും ലക്ഷ്യമിടുന്നു. അതുപോലെ മൊത്തം സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള കര്‍മ്മപരിപാടികളും ആവിഷ്‌കരിക്കും. മാഗിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ജോഷ്വ, കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ മുഖ്യ വരണാധികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാഗിന്റെ ആദ്യ ആസ്ഥാന കേന്ദ്രമായിരുന്ന കേരള ഹൗസ് വാങ്ങിയ കമ്മിറ്റിയുടെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ജോഷ്വാ ജോര്‍ജ് പാനലിന്റെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ് അനില്‍കുമാര്‍ ആറന്മുള, ഡോ. സാം ജോസഫ്, തോമസ് ഒലിയംകുന്നേല്‍, ബേബി മണക്കുന്നേല്‍, മാത്യു വി. മത്തായി എന്നിവരയിരുന്നു

see youtube link below 

ജോഷ്വ ജോര്‍ജ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്
ജോഷ്വ ജോര്‍ജ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്
ജോഷ്വ ജോര്‍ജ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്
ജോഷ്വ ജോര്‍ജ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്
ജോഷ്വ ജോര്‍ജ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്
ജോഷ്വ ജോര്‍ജ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക