Image

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍; 19 വര്‍ഷത്തിന്‌ ശേഷം സോണിയയില്‍നിന്ന്‌ അധികാരമേറ്റെടുക്കുന്നു

Published on 11 December, 2017
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍; 19 വര്‍ഷത്തിന്‌ ശേഷം സോണിയയില്‍നിന്ന്‌ അധികാരമേറ്റെടുക്കുന്നു

പത്തൊന്‍പത്‌ വര്‍ഷത്തിന്‌ ശേഷം കോണ്‍ഗ്രസ്‌ അധ്യക്ഷനായി രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു. 132 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിയുടെ അമരക്കാരനായി ഈ മാസം 16 ന്‌ 11 മണിക്ക്‌ രാഹുല്‍ ചുമതലയേല്‍ക്കും. 89 പത്രകകളില്‍ നിന്നും എതിരില്ലാതെയാണ്‌ രാഹുലിനെ കോണ്‍ഗ്രസ്‌ അധ്യക്ഷനായി തിരഞ്ഞെടുത്തതെന്ന്‌ തിരഞ്ഞെടുപ്പ്‌ ചുമതല വഹിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


കഴിഞ്ഞ 19 വര്‍ഷമായി പാര്‍ട്ടിയുടെ ചുമതലയുണ്ടായിരുന്ന അമ്മ സോണിയയില്‍ നിന്നാണ്‌ മകന്‍ അധികാരം ഏറ്റെടുക്കുന്നത്‌. നാലു തവണയോളം മാറ്റിവച്ച നടപടിക്രമമാണ്‌ ഇതോടെ പൂര്‍ത്തിയായത്‌. കോണ്‍ഗ്രസില്‍ വലിയ മാറ്റത്തിന്‌ ഇത്‌ തുടക്കമിടുമെന്നാണ്‌ വിലയിരുത്തല്‍.

ഗുജറാത്ത്‌ തിരഞ്ഞെടു്‌പ്പിന്റെ പശ്ചാത്തലത്തിലാണ്‌ രാഹുല്‍ അധികാരമേറ്റെടുക്കന്നതെന്നുള്ളത്‌ ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു
Join WhatsApp News
Just A Reader 2017-12-11 09:26:21
I am neither a Congress party supporter nor am I a BJP sympathizer. But one thing I would like say that Rahul is a no match to Mr. Modi.
അഡ്വ. ബി.ആര്‍.എം.ഷെഫീര്‍ 2017-12-11 15:12:13
കോണ്‍ഗ്രസ് പ്രസിഡന്‍െറായി രാഹുല്‍ ഗാന്ധി വരികയാണ്..ജാഡയും,അഹങ്കാരവും,വാക്സ്ഫോടനവും,ആഢംബര വസ്ത്രങ്ങളും,നടക്കാത്ത വാഗ്ദാനങ്ങളും,വൈകാരിക പ്രകടനങ്ങളുമാണ് ദേശീയ നേതാവിന്‍െറ ലക്ഷണം എന്ന് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ചാര്‍ത്തിയ മിത്തുകളില്‍ നിന്ന് വ്യത്യസ്ഥനായി ,,''ഒരു പാട് പറയുന്നതിനേക്കാള്‍ ഒത്തിരി പേരെ കേള്‍ക്കാന്‍ തയ്യാറുള്ള നേതാവ്....കലാപങ്ങളും,അസഹിഷ്ണുതയും കൊണ്ട് കലുശിതമായ എല്ലായിടത്തും ബഹളം ഉണ്ടാക്കാതെ ആദ്യമെത്തിയ ഇന്ത്യന്‍ നേതാവ്...കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയില്‍ ലക്ഷക്കണക്കിന് പാവങ്ങളെ നേരില്‍ കണ്ട് അവരെ ചേര്‍ത്ത് നിര്‍ത്തി കേട്ട ഏക നേതാവ്...ഡല്‍ഹിയില്‍ ബലാല്‍ക്കാരത്തില്‍ മരിച്ച നിര്‍ഭയയുടെ സഹോദരനെ ദത്തെടുത്ത് സ്വന്തം ചെലവില്‍ പഠിപ്പിച്ച് പൈലറ്റാക്കിയിട്ടും അത് പരസ്യപ്പെടുത്താത്ത കുലീനന്‍..എല്ലാ ജാതിമതസ്ഥരേയും ഒരുപോലെ കണ്ട നെഹ്റു കുടുംബത്തിന്‍െറ പിന്‍മുറക്കാരന്‍..എതിരാളികള്‍ക്കെതിരേ മോശം പറയാത്ത മാന്യത. കോണ്‍ഗ്രസ് പത്രമായ നാഷണല്‍ ഹെറാള്‍ഡിന്‍െറ എഡിറ്റര്‍ മാരുടെ യോഗത്തില്‍ പറഞ്ഞത്' '' ഒരിക്കലും സത്യം മൂടി വയ്ക്കരുത്.സത്യം ഉറക്കെ വിളിച്ചു പറയുക,അത് എന്നെ കുറിച്ചോ ,എന്‍െറ പാര്‍ട്ടിയെ കുറിച്ചോ ആയാലും''....ലോകത്തെ ഏററവും സത്യ സന്ധരായ രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പില്‍ മൂന്ന് പേരുകള്‍ ഉയര്‍ന്നത് ബരാക്ഒബാമ,കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ, പിന്നെ രാഹുല്‍ ഗാന്ധി ...മൗണ്ട് കാര്‍മല്‍ പ്രസംഗത്തില്‍ നെഹ്റൂവിയന്‍ ദര്‍ശനവും,,,കാലിഫോര്‍ണിയയിലെ ബര്‍ക്ക്ലി യൂണിവേഴ്സിറ്റി പ്രസംഗത്തിലൂടെ മഹാത്മാഗാന്ധി ദര്‍ശനവും ഉയര്‍ത്തി ലോകം ഏറെ ചര്‍ച്ച ചെയ്ത നൂറ്റാണ്ടിലെ 10 പ്രസംഗങ്ങളിലൊന്നായി ലോക മാധ്യമ ശ്രദ്ധ നേടി..തന്‍െറ പിതാവിന്‍െറ ഘാതകര്‍ക്ക് വധശിക്ഷയില്‍ ഇളവ് കൊടുക്കാന്‍ ഇടപെട്ടത് മാത്രമല്ല...രാജീവ്ഗാന്ധിയെ കൊല്ലിച്ച LTTE പ്രഭാകരന്‍െറ 8 വയസ്സുള്ള മകനെ ശ്രീലങ്കന്‍ പട്ടാളം കരുണയില്ലാതെ വെടി വച്ചു കൊന്നിട്ട ഫോട്ടോ കണ്ട് പ്രിയങ്കാ ഗാന്ധിയെ ചേര്‍ത്ത് പിടിച്ച് പൊട്ടിക്കരഞ്ഞ വാര്‍ത്ത ലോകം അറിഞ്ഞപ്പോള്‍ തിരിച്ചറിഞ്ഞത് ദയാലുവായ ഒരു പച്ച മനുഷ്യനെയാണ്...വിമാനതാവളങ്ങളിലും,പൊതു ഇടങ്ങളിലും സാധാരണക്കാരെ പോലെ ക്യൂ നിന്നും..തന്നെ കാണാന്‍ വരുന്ന മുതിര്‍ന്നവരെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്നും നന്നായി പെരുമാറുന്ന വ്യക്തിത്വം...കശ്മീരിലെ ദുരിത മേഖലയിലും, ഉത്തര്‍പ്രദേശിലെ വംശ ഹത്യയിലും മറാത്ത് വാടയിലെ വരണ്ട കര്‍ഷക ഭൂമിയിലും നേരിട്ട് പോയി സമരം ഏറ്റെടുത്തു...അദാനിക്കും,അംബാനിക്കും,ഒറീസയിലെ ആദിവാസി ഭൂമി പിടിച്ചെടുത്ത് ഫാക്ടറി പണിത വേദാന്തഗ്രൂപ്പിനോടും,ഗുജറാത്തില്‍ ജലചൂഷണം നടത്തിയ TATA യോടും,,ഒട്ടനവധി കോര്‍പ്പറേറ്റുകളോടും കമ്മ്യൂണിസ്ററ് നേതാക്കള്‍ കാണിക്കുന്നതിനേക്കാള്‍ ആര്‍ജ്ജവത്തോടെ കലഹിച്ചതിന്‍െറ പേരില്‍ മുതലാളിമാര്‍ എല്ലാപേരും ഒന്നിച്ചെതിര്‍ക്കുന്നതിന്‍െറ രാഷ്ട്രീയം ഇന്ത്യയിലെ പാവങ്ങള്‍ തിരിച്ചറിയുന്നു..ഫാസിസം അടുക്കളയില്‍ നിന്നും തൊണ്ടക്കുഴിവരെ യെത്തും കാലത്ത് രാഹുല്‍ ജീ അങ്ങയുടെ ദീര്‍ഘനിശ്വാസം പോലും പ്രതിരോധമാണ് ...ആ സോഷ്യലിസ്ററ് പ്രതിരോധത്തിന്‍െറയും,വീണ്ടെടുപ്പിന്‍െറയും രാഷ്ട്രീയഭൂമികയില്‍ ഒരുമിച്ച് ''''കൈ''''' പിടിക്കാം....കാരണം ഇന്ത്യ ഇന്ന് മറ്റൊരു ഗാന്ധി യെ തേടുകയാണ്..അഡ്വഃബി.ആര്‍.എം.ഷെഫീര്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക