Image

ട്രെയിന്‍ പാഞ്ഞ്‌ കയറി അഞ്ച്‌ ആനകള്‍ ചെരിഞ്ഞു: ഗര്‍ഭിണിയായ ആനയുടെ വയറ്റില്‍ നിന്ന്‌ കുട്ടിയാന തെറിച്ച്‌ വീണു

Published on 11 December, 2017
ട്രെയിന്‍ പാഞ്ഞ്‌ കയറി അഞ്ച്‌ ആനകള്‍ ചെരിഞ്ഞു: ഗര്‍ഭിണിയായ ആനയുടെ വയറ്റില്‍ നിന്ന്‌ കുട്ടിയാന തെറിച്ച്‌ വീണു


അസമില്‍ റെയില്‍വേ ട്രാക്കിലേക്ക്‌ ഇറങ്ങിവന്ന ആനക്കൂട്ടത്തിലേക്ക്‌ ട്രെയിന്‍ പാഞ്ഞ്‌ കയറി അഞ്ച്‌ ആനകള്‍ ചെരിഞ്ഞു. ചെരിഞ്ഞ ആനകളുടെ കൂട്ടത്തിലെഗര്‍ഭിണിയായ ആനയുടെ വയറ്റിലെ പൂര്‍ണവളര്‍ച്ചയെത്താത്ത കുട്ടിയാനക്കും ദാരുണാന്ത്യമായി.

അസമിലെ സോണിത്‌പൂര്‍ ജില്ലയില്‍ സമീപത്തെ തേയിലത്തോട്ടത്തില്‍ നിന്ന്‌ റെയില്‍വേ ട്രാക്കിലേക്ക്‌ എത്തിയ ആനകളണ്‌ ദുരന്തത്തില്‍ പെട്ടത്‌. റെയില്‍വേ ട്രാക്ക്‌ മറികടക്കുമ്പോള്‍ ഗുവാഹട്ടി നഹര്‍ലാഗണ്‍ ഇന്റര്‍സിറ്റി എക്‌സ്‌പ്രസാണ്‌ വന്നിടിച്ചത്‌. 

നാലു കൊമ്പനും ഗര്‍ഭിണിയായ പിടിയാനയുമാണ്‌ ചെരിഞ്ഞത്‌. ട്രയിന്‍ പാഞ്ഞ്‌ കയറിയപ്പോള്‍ ഗര്‍ഭിണിയായ ആനയുടെ വയറ്റിലുണ്ടായിരുന്ന കുട്ടിയാനയും പുറത്ത്‌ വന്നു. 

Join WhatsApp News
vincent emmanuel 2017-12-11 13:20:11
what kind of initial reports is this? train runs on  tracks and  cannot leave the track. It is the elephants which went accidentally on the train tracks. Stop confusing write up. How could the  train go after elephants. vincent emmanuel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക