Image

ടൈംസ് സ്‌ക്വയര്‍ സ്‌ഫോടനം: അക്രമി ബംഗ്ലാദേശി

Published on 11 December, 2017
ടൈംസ് സ്‌ക്വയര്‍ സ്‌ഫോടനം: അക്രമി ബംഗ്ലാദേശി
ടൈംസ് സ്‌ക്വയര്‍ സ്‌ഫോടനം: അക്രമി ബംഗ്ലാദേശി
ന്യു യോര്‍ക്ക്: നഗരഹ്രുദയത്തിലെ ടൈംസ് സ്‌ക്വയറില്‍ പോര്‍ട്ട് അതോറിറ്റി ബസ് സ്റ്റേഷനു സമീപം 42-ം സ്റ്റ്രീറ്റും എട്ടാം അവന്യുവും സന്ധിക്കുന്ന സ്ഥലത്ത് സ്‌ഫോടനം. നാലു പേര്‍ക്കു പരുക്കേറ്റു.

ബംഗ്ലാദേശിയായ 27-കാരന്‍ അകെയ്ദുള്ള ആണു അക്രമിയെന്നു പോലീസ് അറിയിച്ചു.ഏഴു വര്‍ഷം മുന്‍പ് അമേരിക്കയില്‍ എത്തിയ ഇയാള്‍ ബ്രൂക്ക്‌ളിനിലായിരുന്നു താമസം. തന്റെ നാട്ടില്‍അവര്‍ ബോംബിടുകയാണെന്നും അതിനു പ്രതികാരമായാണു ഇതെന്നും പിന്നീട് അയാള്‍ പോലെസിനോടു പറഞ്ഞു. ടാക്‌സി ഡ്രൈവറായും അയാള്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുകൂലി ആണെന്നയാള്‍ പോലീസിനോടു സമ്മതിച്ചു. ബംഗ്ലാദേശില്‍ അമേരിക്ക ബോംബിടുന്നില്ല. ഇസ്ലാമിക രാജ്യങ്ങളില്‍ ബോംബിടുന്നു എന്നായിരിക്കാം അയാള്‍ ഉദ്ദേശിച്ചതെന്നു കരുതുന്നു. 

വീട്ടിലുണ്ടാക്കിയ പൈപ്പ് ബോംബ് വസ്ത്രത്തിനു താഴെ കെട്ടിയും ഒട്ടിച്ചും വച്ച് ബസ് സ്റ്റേഷന്റെയും ട്രെയിന്‍സ്റ്റേഷന്റെയും ഇടനാഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ അപ്രതീക്ഷിതമമായി ബോംബ് പൊട്ടി എന്നാണു കരുതുന്നത്. പരുക്കേറ്റ് അക്രമി താഴെ വീണു. മറ്റു മൂന്നു പേര്‍ക്കും സാരമല്ലാത്ത പരുക്കേറ്റു. ബോംബ് ഉദ്ധേശിച്ചതു പോലെ പൊട്ടിയിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നു വ്യക്തമല്ല.

പാഞ്ഞെത്തിയ പോലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തു. രാവിലെ 7.20-നു ആയിരുന്നുസംഭവം.

സംഭവം നിസാരമായി അവസാനിച്ചതില്‍ ന്യു യോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ ദൈവത്തിനു നന്ദി പറഞ്ഞു. കെട്ടിടങ്ങള്‍ക്കൊന്നും കേടുപാടില്ല. സബ് വേ സ്റ്റേഷനുകളിലൊക്കെ സുരക്ഷ വര്‍ധിപ്പിച്ചു. 
ടൈംസ് സ്‌ക്വയര്‍ സ്‌ഫോടനം: അക്രമി ബംഗ്ലാദേശി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക