Image

ടേക്ക് ഓഫിനും പാര്‍വ്വതിയ്ക്കും മേളയില്‍ ആദരം

Published on 11 December, 2017
ടേക്ക് ഓഫിനും പാര്‍വ്വതിയ്ക്കും മേളയില്‍ ആദരം

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അംഗീകാരം നേടിയ ടേക്ക് ഓഫിന് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദരം. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ പാര്‍വ്വതിയെയും ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണനെയും മേളയില്‍ ആദരിച്ചു.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പാര്‍വതിയും സംവിധായകന്‍ മഹേഷ് നാരായണനും മറ്റ് അണിയറ പ്രവര്‍ത്തകരും കാൈരളി തിയറ്ററിലെത്തിയിരുന്നു. ഗോവയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ പാര്‍വതിയേയും പ്രത്യേക ജൂറി പരാമര്‍ശം നേടിയതിന് സംവിധായകനേയും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പൊന്നാട നല്‍കി ആദരിച്ചു.

ടേക്ക് ഓഫ്‌നേടിത്തരുന്ന അംഗീകാരങ്ങളിലും പ്രശസ്തിയിലും നന്ദിയുണ്ടെന്ന് പാര്‍വതിയും മഹേഷ് നാരായണനും പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക