Image

വിരാട് കോഹ്ലിയും അനുഷ്‌കയും വിവാഹിതരായി

Published on 11 December, 2017
വിരാട് കോഹ്ലിയും അനുഷ്‌കയും വിവാഹിതരായി

മിലാന്‍: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. ഇറ്റലിയിലെ മിലാനില്‍ തിങ്കളാഴ്ച രാവിലെയാണ് വിവാഹചടങ്ങുകള്‍ നടന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഇറ്റലിയിലെ ടസ്‌കനിയില്‍ ഏക്കറുകളോളം വരുന്ന എസ്‌റ്റേറ്റില്‍ ഇതിനുള്ള തയാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എസ്‌റ്റേറ്റും അതിലുള്ള ഹോട്ടലും പൂര്‍ണമായും കോഹ്ലിയും കൂട്ടരും ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. കനത്ത സുരക്ഷയാണ് വിവാഹവേദിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 

വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ വിവാഹത്തിനു ക്ഷണിച്ചിരുന്നുള്ളൂ. ക്രിക്കറ്റ് ലോകത്തുനിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും യുവ്രാജ് സിംഗിനും മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. വിരാടിന്റെ കൂടെ കളിക്കുന്ന ആരെയും വിവാഹത്തിനു ക്ഷണിച്ചിട്ടില്ല. ബോളിവുഡില്‍നിന്ന് വളരെ കുറച്ചുപേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 

വെള്ളിയാഴ്ച പുലര്‍ച്ചെ അനുഷ്‌കയെയും കുടുംബാംഗങ്ങളെയും മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ കണ്ടതുമുതലാണ് ഈ വാര്‍ത്ത പുറത്തുവന്നത്. കോഹ്ലിയും അനുഷ്‌കയും ഇറ്റലിയിലെത്തിയിരുന്നു. മുന്തിരിത്തോട്ടങ്ങളും പഴയകൊട്ടാരങ്ങളും നിറഞ്ഞ ടസ്‌കനിയിലെ ഒരു വലിയ വില്ലയിലാണ് ഇരുവരും തങ്ങുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക