Image

പോലീസിന്റെ അവഗണന നേരിടുന്നത് കൂടുതലും ഇന്ത്യന്‍ അമേരിക്കന്‍ വംശജരാണെന്ന് സര്‍വ്വഫലം

പി പി ചെറിയാന്‍ Published on 12 December, 2017
പോലീസിന്റെ അവഗണന നേരിടുന്നത് കൂടുതലും ഇന്ത്യന്‍ അമേരിക്കന്‍ വംശജരാണെന്ന് സര്‍വ്വഫലം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പോലീസിന്റെ അവഗണനയ്‌ക്കോ, അപമര്യാദയായ പെരുമാറ്റത്തിനോ വിധേയരാകുന്നവരില്‍ കൂടുതലും ഇന്ത്യന്‍ അമേരിക്കന്‍ വംശജരാണെന്ന് ഏറ്റവും ഒടുവില്‍ പുറത്തുവിട്ട സര്‍വ്വെ ഫലം സൂചിപ്പിക്കുന്നു.

പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുന്നതില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ ഒന്നാം സ്ഥാനത്ത് നില്‍കുമ്പോള്‍ (17%), ചൈനക്കാര്‍ 2% മാത്രമാണെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. ഇരുവരും ഏഷ്യക്കാരായതു കൊണ്ടാണ് പോലീസ് ഇപ്രകാരം പെരുമാറുന്നതെന്നും ചൂണ്ടികാണിക്കുന്നു.

കഴിഞ്ഞ വാരാന്ത്യം നാഷണല്‍ പബ്ലിക്ക് റേഡിയൊ, റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ ഫൗണ്ടേഷന്‍, ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് എന്നിവ 'ഡിസ്‌ക്രിമിനേഷന്‍ ഇന്‍ അമേരിക്ക' എന്ന പേരില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.

കോളേജ് പ്രവേശനത്തിലും വിവേചനം ഉണ്ടെന്നും ഏഷ്യന്‍ വംശജരില്‍ അഞ്ചില്‍ ഒരാള്‍ വീതമെങ്കിലും ഇതിന്റെ തിക്ത  ഫലം അനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഏഷ്യന്‍ അമേരിക്കന്‍ വംശജരില്‍ 21 % ഭീഷണിക്കോ, പരിഹാസത്തിനോ, എട്ട് ശതമാനത്തോളം ലൈംഗിക പീഡനത്തിനോ ഇടയാകുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന ദേശീയാടിസ്ഥാനത്തില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ള മൂവായിരത്തിഅഞ്ഞൂറോളം പേരാണ് ഈ സര്‍വ്വെയില്‍ പങ്കെടുത്തത്.
Join WhatsApp News
Priya 2017-12-12 11:15:54
To NY Mother,

That was not Trump's fault, before Trump it was like that.
NY Mother 2017-12-12 06:52:04
You should have thought about it before you and many like you supported trump.
shame on you all
Now his policy is burning down the World.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക